മഹാസമുദ്രത്തില്‍ ലയ ഉപനായിക
മഹാസമുദ്രത്തില്‍ ലയ ഉപനായിക
ജനവരി 10, 2006
മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രത്തില്‍ ലയ ഉപനായികയാവുന്നു. നേരത്തെ ഉടയോന്‍ എന്ന ചിത്രത്തില്‍ ലയ മോഹന്‍ലാലിന്റെ നായികയായിട്ടുണ്ട്.
തെലുങ്ക് നടിയായ ലയ തൊമ്മനും മക്കളും, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, ഉടയോന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വേഷമിടുന്ന മലയാളചിത്രമാണിത്. മഹാസമുദ്രത്തില്‍ ഏതാനും രംഗങ്ങളിലും ഒരു ഗാനരംഗത്തിലും മാത്രമാണ് ലയ പ്രത്യക്ഷപ്പെടുന്നത്.
നവാഗത സംവിധായകനായ ഡോ.എസ്.ജനാര്‍ദനന്‍ ഒരുക്കുന്ന ചിത്രത്തില്‍ തമിഴ് നടി ലൈലയാണ് നായിക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. അവസാന ഷെഡ്യൂള്‍ ചിത്രീകരണം ഫിബ്രവരിയില്‍ പൂര്‍ത്തിയാക്കും.


Click it and Unblock the Notifications