കെ.മധു-സുരേഷ്ഗോപി ചിത്രം പതാക
കെ.മധു-സുരേഷ്ഗോപി ചിത്രം പതാക
ജനവരി 10, 2006
ഒരു ഇടവേളക്കു ശേഷം കെ.മധുവും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു. ചിന്താമണി കൊലക്കേസ്, ലങ്ക എന്നീ ചിത്രങ്ങള്‍ക്കൊപ്പം സുരേഷ് ഗോപി ഈ വര്‍ഷമാദ്യം ചെയ്യുന്ന ചിത്രമാണിത്.
പതാക എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ക്രൈംഫയല്‍, നരിമാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് കെ.മധു-സുരേഷ് ഗോപി ടീം വീണ്ടും ഒന്നിക്കുന്നത്. ഈ ടീമിന്റെ മുന്‍ചിത്രങ്ങള്‍ പോലെ പതാകയും ആക്ഷന്‍ പ്രധാനമായ ചിത്രമായിരിക്കും.
സായികുമാര്‍, ബാബു ആന്റണി, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, വിജയകുമാര്‍, രാജന്‍ പി.ദേവ്, ജനാര്‍ദനന്‍, സുബൈര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
റോബിന്‍ തിരുമലയുടേതാണ് രചന. ഫിബ്രവരി 10ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. മയൂരയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications