രാജസേനന്റെ പ്രതീക്ഷ ഇനി ദിലീപ് ചിത്രത്തില്‍

By Super

ഒരു തിരിച്ചുവരവ് മോഹിച്ചാണ് രാജസേനന്‍ നീണ്ട ഇടവേളക്കു ശേഷം വീണ്ടും ജയറാമുമായി ഒന്നിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ പിണങ്ങിനിന്ന ഇരുവരും പഴയതെല്ലാം മറന്ന് വീണ്ടുമൊരു വിജയം സ്വപ്നം കണ്ട് ഒന്നിച്ചു.

എന്നാല്‍ മധുചന്ദ്രലേഖയും കനകസിംഹാസനവും പ്രതീക്ഷിച്ചതൊന്നും ഇരുവര്‍ക്കും നല്‍കിയില്ല. രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടു. തങ്ങളുടെ പഴയ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമൊക്കെ കുത്തിനിറച്ച് ഒരുക്കിയ രണ്ട് ചിത്രങ്ങളെയും പ്രേക്ഷകര്‍ തിരസ്കരിച്ചു.

ഇനിയെന്ത്? ഇരുവരുടെയും മുന്നില്‍ ചോദ്യം നീളുന്നു. ഒരു വിജയം തങ്ങളെയെന്നാണ് ഇനി അനുഗ്രഹിക്കുക? വീണ്ടും വിജയപ്രതീക്ഷയുമായി ഇരുവരും ചേര്‍ന്ന് മറ്റൊരു ചിത്രം? രാജസേനന്‍ ഏതായാലും അതിനില്ല. കൂടുതല്‍ സുരക്ഷിതമായ ഗെയിം കളിക്കാനാണ് രാജസേനന്‍ ഇനി ശ്രമിക്കുന്നത്.

രാജസേനന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ദിലീപാണ്. തിരക്കഥയെഴുതുന്ന പരീക്ഷണം മധുചന്ദ്രലേഖയോടെ രാജസേനന്‍ നിര്‍ത്തിയ മട്ടാണ്. പുതിയ ചിത്രത്തിന് പ്രഗത്ഭ തിരക്കഥാകൃത്തുക്കളുടെ രചന തന്നെ രാജസേനന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. തിരക്കഥാകൃത്തുക്കളും സംവിധായകരുമായ റാഫി മെക്കാര്‍ട്ടിനാണ് രാജസേനനു വേണ്ടി തിരക്കഥയെഴുതുന്നത്.

ദിലീപ് ആദ്യമായാണ് രാജസേനന്റെ ചിത്രത്തില്‍ നായകനാവുന്നത്. മുമ്പ് രാജസേനന്റെ ചിത്രത്തില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ടെങ്കിലും അത് ചെറിയ വേഷത്തിലായിരുന്നു. ജയറാം നായകനായ സ്വപ്നലോകത്തെ ബാലഭാസ്കരനില്‍ ഒരു കൊച്ചുവേഷം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സിനിമാലോകത്തെ സമവാക്യങ്ങള്‍ തന്നെ മാറിമറിഞ്ഞിരിക്കുന്നു. ജയറാം ചിത്രത്തില്‍ നിന്ന് കിട്ടാത്ത ബ്രേക്ക്താരമൂല്യത്തില്‍ സൂപ്പര്‍താരങ്ങളോളം പോന്ന ദിലീപ് തനിക്ക് തരുമെന്ന് രാജസേനന്‍ പ്രതീക്ഷിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X