twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടനരാജാവിനായി നടരാജ ശില്‍പമൊരുങ്ങി

    By Staff
    |

    നടനരാജാവിനായി നടരാജ ശില്‍പമൊരുങ്ങി
    ജനവരി 11 , 2002

    ചേര്‍പ്പ് : മോഹന്‍ലാലിനു വേണ്ടി നിര്‍മ്മിച്ച 13 അടി ഉയരമുളള നടരാജ വിഗ്രഹത്തിന്റെ പണി പൂര്‍ത്തിയായി. ചേര്‍പ്പിലാണ് ശില്‍പ നിര്‍മാണം നടന്നത്. ഒരാഴ്ചയ്ക്കുളളില്‍ ശില്‍പം ചെന്നൈയിലുളള ലാലിന്റെ വീട്ടിലെത്തിക്കും.

    അസുരതാണ്ഡവമാടുന്ന ശിവരൂപം ഒറ്റത്തടിയില്‍ കൊത്തിയാണ് ശില്‍പം പണിതിരിക്കുന്നത്. വാകയിനത്തില്‍പ്പെട്ട മദിരാശി മരത്തിലാണ് രൂപം പണിതത്.പീഠം കൊത്തയിരിക്കുന്നത് മലേഷ്യന്‍ വയലറ്റ് എന്ന മരത്തിലും. പീഠത്തിന് ഏഴടി വീതിയുണ്ട്.

    കിഴക്കൂട്ട് കൊച്ചുണ്ണിയെന്ന ശങ്കരനാരായണനാണ് ശില്‍പി. മകന്‍ വിജയനുള്‍പ്പെടെ 10പേര്‍ ചേര്‍ന്ന് ഒരു വര്‍ഷംകൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. 2001 ജനവരിയില്‍ പണി തുടങ്ങി. ശില്‍പത്തിന്റെ അളവില്‍ ഒറ്റത്തടി കൊത്തിയെടുക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടി വന്നു. പ്രത്യേക കിടങ്ങുകള്‍ നിര്‍മ്മിച്ച് യന്ത്രസഹായമില്ലാതെ വാളുപയോഗിച്ചാണ് തടി മുറിച്ചെടുത്തത്.

    ലാലിന്റെ സ്വീകരണമുറിയില്‍ സ്ഥാപിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ വാതില്‍ വഴി കടക്കാത്തതിനാല്‍ വീടിനു പുറത്ത് പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തില്‍ ശില്‍പം സ്ഥാപിക്കും.

    പുരാവസ്തുക്കളോടുളള മോഹല്‍ലാലിന്റെ കമ്പം പ്രസിദ്ധമാണ്. നാഗാലാന്റിലെ കുന്തങ്ങളും ആസ്ട്രേലിയന്‍ ബൂമറാങ്ങുകളും ദക്ഷിണാഫ്രിക്കന്‍ മാസ്കുകളും ലാലിന്റെ ശേഖരത്തിലുണ്ട്. പഴമയോടുളള പ്രണയം മനസില്‍ സൂക്ഷിക്കുന്ന മലയാളത്തിന്റെ മഹാനടന് ഇനിയീ പടുകൂറ്റന്‍ നടരാജവിഗ്രഹം അഭിമാനം പകരും.

    ശില്‍പത്തിന്റെ പണിപ്പുരയിലെത്തിയ ലാല്‍ വിഗ്രഹത്തിന് കൂവളമാല ചാര്‍ത്തി. ശില്‍പികള്‍ക്ക് പുടവയും സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. ലാലിനു വേണ്ടി ആറടി നീളമുളള അനന്തശയനം എന്ന ശില്‍പം നിര്‍മ്മിക്കാനും ഇതേ സംഘത്തെ ചുമതലപ്പെടുത്തി. ലാലിനായി ആറര അടി നീളമുള്ള അനന്തശയനവിഗ്രഹവും ഇതേ ശില്പി തന്നെ പണിയുന്നുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X