സാമൂഹ്യ സന്ദേശവുമായി നീലാകാശം നിറയെ
സാമൂഹ്യ സന്ദേശവുമായി നീലാകാശം നിറയെ
ജനവരി 11, 2002
സാമുദായിക വൈരം തകര്‍ക്കുന്ന സ്നേഹബന്ധങ്ങളുടെ കഥയുമായി ഒരു കൊച്ചു ചിത്രം . നീലാകാശം നിറയെ. നായകനായി നടിക്കുന്നത് കലാഭവന്‍ നവാസ്. നായിക രഹ്ന. ഒപ്പം മുരളിയും സായ്കുമാറും പ്രധാന വേഷങ്ങളിലുണ്ട്.
ജ്യേഷ്ഠാനുജന്മാരെപ്പോലെ കഴിയുന്നവരാണ് ഉണ്ണിയും ഉമ്മനും. ഉണ്ണി അനാഥന്‍. പിതാവിന്റെ സ്ഥാനത്ത് അവന്‍ കാണുന്നത് ഉമ്മന്റെ ബാപ്പയായ മൂസാഹാജിയെ. ഹാജിയും ഉണ്ണിയെ മകനെപ്പോലെ സ്നേഹിക്കുന്നു.
ഗള്‍ഫില്‍ പോയ ഉണ്ണി മൂസാഹാജിയെയും മകള്‍ ആമിനയെയും കാണാന്‍ നാട്ടിലെത്തുന്നു. പക്ഷേ കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിച്ച ഉമ്മന്‍ അവനെക്കണ്ട് മുഖം തിരിക്കുന്നു. സ്വന്തം നാടിന് സംഭവിച്ച മാറ്റം ഉണ്ണി വേദനയോടെ മനസിലാക്കി.
സ്വന്തം കളിക്കൂട്ടുകാരനായ ഉണ്ണിയോട് ആമിന പറഞ്ഞ തമാശയെ പ്രേമമായി തെറ്റിദ്ധരിച്ച ചിലര്‍, സംഭവത്തെ വര്‍ഗീയ ലഹള വരെയെത്തിക്കുന്നു. സമകാലീന യാഥര്‍ത്ഥ്യങ്ങളുടെ നഖചിത്രമാണ് ഈ ചിത്രം. ഉണ്ണിയായി നവാസും ഉമ്മനായി സായ്കുമാറും ഹാജിയായി മുരളിയും ആമിനയായി രഹനയും അഭിനയിക്കുന്നുസംവിധാനം എ.ആര്‍.കാസിം. തിരക്കഥ കലവൂര്‍ രവികുമാര്‍. കൈതപ്രത്തിന്റെയും വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെയും വരികള്‍ക്ക് ആലപ്പി ജിമ്മി സംഗീതം പകരുന്നു. കുക്കു വിഷന്റെ ബാനറില്‍ ഉഷാ പുന്നായി, ആര്‍.വി.നായര്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
.


Click it and Unblock the Notifications