പ്രദീപിന്റെ ചിത്രത്തില്‍ വിനീത്കുമാര്‍
പ്രദീപിന്റെ ചിത്രത്തില്‍ വിനീത്കുമാര്‍
ജനവരി 11, 2003
പ്രദീപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിനീത്കുമാര്‍ നായകനാവുന്നു. സിബി മലയിലിന്റെ ആയിരത്തിലൊരുവനിലൂടെ മലയാളത്തിലെത്തിയ സുചിതയാണ് നായിക.
ശ്രീനിവാസന്‍ തിരക്കഥ രചിച്ച ഇംഗ്ലീഷ് മീഡിയത്തിന് ശേഷം പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജഗതി ശ്രീകുമാര്‍, ചന്ദ്രാലക്ഷ്മണ്‍, ജനാര്‍ദനന്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, കല്പന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഹരിദാസ് കരിവെള്ളൂരിന്റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ക്യാമറ എം. ഡി. സുകുമാരന്‍.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ അഹമ്മദ് സെയിദാണ് ചിത്രം നിര്‍മിക്കുന്നത്. എന്‍ജോയ് ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications