വ്യാജ സി.ഡി പിടികൂടാന്‍ സ്വകാര്യ ഏജന്‍സി
വ്യാജ സി.ഡി പിടികൂടാന്‍ സ്വകാര്യ ഏജന്‍സി
ജനവരി 11, 2005
കൊച്ചി: വ്യാജ സി.ഡി.കള്‍ കണ്ടുപിടിക്കുന്നതിന് സിനിമാ നിര്‍മാതാക്കളുടെ അസോസിയേഷന്‍ പ്രൈവറ്റ് ഏജന്‍സിയുടെ സഹായം തേടുന്നു. ഇതുസംബന്ധിച്ച ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാല്‍ ആന്റ് സേഥി അഭിഭാഷകഗ്രൂപ്പുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഒപ്പിട്ടതായി ആന്റി പൈറസി സെല്‍ കണ്‍വീനര്‍ സാജന്‍ വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ബോളിവുഡില്‍ പൈറസിക്കെതിരെ പ്രവര്‍ത്തിക്കുന്ന ലാല്‍ ആന്റ് സേഥി തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്പനി പ്രതിനിധി രാജേഷ് രാമനാഥ് പറഞ്ഞു.
ലാല്‍ ആന്റ് സേഥിയുടെ സഹായത്തോടെ കേരളത്തില്‍ വ്യാജസിഡികള്‍ പിടികൂടുമെന്ന് സാജന്‍ വര്‍ഗീസ് പറഞ്ഞു. പോലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ലാല്‍ ആന്റ് സേഥിയിലെ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും റെയ്ഡ്. വ്യാജസിഡി കേസുകളും ലാല്‍ ആന്റ് സേഥി കൈകാര്യം ചെയ്യും. ഈ ഏജന്‍സിയുടെ സഹായത്തോടെ വ്യാജ സി.ഡി.കള്‍ തടയാനും സിനിമാവ്യവസായത്തിന് പുത്തന്‍ ഉണര്‍വ് ഉണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സാജന്‍വര്‍ഗീസ് പറഞ്ഞു.
വ്യാജസിഡി; പരാതി നല്‍കി
ആലപ്പുഴ: വേഷം ചലച്ചിത്രത്തിന്റെ വ്യാജസിഡികളും കാസറ്റുകളും വില്‍ക്കുന്നുവെന്നു കാണിച്ച്് സര്‍ഗചിത്ര അപ്പച്ചന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. സിനിമാ രംഗത്തെ തകര്‍ക്കുന്ന വ്യാജസിഡികള്‍ക്കതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications