ലാല്‍ ജോസ് ഹിന്ദിയിലേക്ക്

By Staff

ലാല്‍ ജോസ് ഹിന്ദിയിലേക്ക്
ജനവരി 11, 2005

മലയാളത്തിലെ സര്‍വകാല സൂപ്പര്‍ ഹിറ്റുകളിലൊന്നായ മീശമാധവന്‍ ഉള്‍പ്പെടെയുള്ള ഏതാനും ശ്രദ്ധേയമായ ചിത്രങ്ങലൊരുക്കിയ ലാല്‍ ജോസ് ഹിന്ദിയിലേക്ക് കടക്കുന്നു.

സെയ്ഫ് അലിഖാനെ നായകനാക്കിയാണ് ലാല്‍ ജോസ് തന്റെ ആദ്യഹിന്ദിചിത്രം ഒരുക്കുന്നത്. റിം ജിം എന്ന് പേരിട്ടിരിക്കുന്ന ചിത്രം യുദ്ധപശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ആഗസ്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

ഈ ചിത്രത്തോടെ പ്രിയദര്‍ശന്‍, ടി. കെ. രാജീവ്കുമാര്‍ എന്നിവര്‍ക്ക് പിന്നാലെ മലയാളത്തില്‍ നിന്നും ഹിന്ദിയിലേക്ക് കടക്കുന്ന സംവിധായകരുടെ കൂട്ടത്തില്‍ ലാല്‍ ജോസും ഇടം പിടിക്കുകയാണ്.

ഹിന്ദി ചിത്രം ഒരുക്കുന്നതിന് പുറമെ ഡോക്യുമെന്ററിയുടെ മേഖലയിലും ലാല്‍ ജോസ് കൈവയ്ക്കാനൊരുങ്ങുന്നു. ഖത്തറിനെ കുറിച്ച് ഒരുക്കുന്ന ഡോക്യുമെന്ററിയാണ് ലാല്‍ ജോസ് ചെയ്യാനിരിക്കുന്ന മറ്റൊരു പ്രൊജക്ട്. ഖത്തറിന്റെ വികസന ചരിത്രത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഡോക്യുമെന്ററിയുടെ പേര് നാഷണ്‍ ഒണ്‍ മൂവ്- പേള്‍ ടു പെട്രോള്‍ എന്നാണ്. 100 വയസ് പ്രായമുള്ള ഒരു ഖത്തര്‍ പൗരന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഖത്തറിന്റെ വികസന ചരിത്രം ചിത്രത്തില്‍ ഇതള്‍ വിരിയുന്നത്.

ഒരു സ്വകാര്യ ഏജന്‍സി നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ നിര്‍മാണ ചെലവ് ഒരു കോടിയാണ്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജീവ് രവിയാണ്. സംഗീതം നല്‍കുന്നത് വിദ്യാസാഗര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X