ഷക്കീല കന്യാസ്ത്രീയാവുന്നു

By Staff

ഷക്കീല കന്യാസ്ത്രീയാവുന്നു
ജനവരി 11, 2005

മലയാള സിനിമയില്‍ ഗ്ലാമര്‍ തരംഗം ഇളക്കിവിട്ട ഷക്കീലക്ക് പിന്നീട് മനംമാറി. യുവാക്കളില്‍ ഇക്കിളി ഉണര്‍ത്തിവിടുന്ന ഗ്ലാമര്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ഷക്കീല പ്രഖ്യാപിച്ചു. തന്നെ ഒരു രതിബിംബമാക്കി മാറ്റിയ മലയാളത്തില്‍ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞ് ഷക്കീല തെലുങ്ക്, തമിഴ് സിനിമകളില്‍ കോമഡി, ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ തുടങ്ങി. ഇപ്പോഴിതാ ഒരു ഇടവേളക്ക് ശേഷം ഷക്കീല ഇതാ വീണ്ടും മടങ്ങിയെത്തുന്നു.

അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടും കിടക്കറ രംഗങ്ങളില്‍ മറയില്ലാതെ അഭിനയിച്ചും പ്രേക്ഷകരെ വീണ്ടും ത്രസിപ്പിക്കാനല്ല ഷക്കീലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. ഇത്തവണ ഒരു ഷക്കീല ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതൊന്നും ഷക്കീലയുടെ ഈ രണ്ടാം വരവിലുണ്ടാവില്ല. ശരീരം മുഴുവന്‍ മൂടുന്ന ശുഭ്രവസ്ത്രം ധരിച്ച് കന്യാസ്ത്രീയുടെ വേഷത്തിലാണ് ഇത്തവണ ഷക്കീല പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്! കാമത്തിന്റെ തീപ്പൊരിനോട്ടങ്ങളുമായെത്തുന്ന ഷക്കീലക്ക് പകരം സഹാനുഭൂതിയും അനുകമ്പയും പ്രസരിപ്പിക്കുന്ന കന്യാസ്ത്രീയുടെ വേഷത്തില്‍ മലയാളത്തില്‍ രതിതരംഗം സൃഷ്ടിച്ച ഈ നടിയെത്തുന്നു. തന്റെ മാനസാന്തരം പ്രതീകാത്മകമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതു പോലെ.

നവാഗത സംവിധായകനായ അലക്സ് തങ്കച്ചന്‍ ഒരുക്കുന്ന ചിത്രത്തിന് അഭയതീരം എന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടികളും സ്ത്രീകളുമായി തിയേറ്ററില്‍ പോയി കാണാവുന്ന ഒരു ഷക്കീല ചിത്രം ഒരുക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് അലക്സ് തങ്കച്ചന്‍ പറയുന്നു.

സിസ്റര്‍ മേരി മാഗ്ദലന്റ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഷക്കീല അവതരിപ്പിക്കുന്നത്. എയ്ഡ്സ് ബാധിതര്‍ എന്ന് സംശയിക്കപ്പെടുന്ന കുട്ടികളെ ഏറ്റെടുത്ത് വളര്‍ത്തുന്ന അനാഥാലയത്തിന്റെ ഉടമയായാണ് ഷക്കീലയുടെ ഈ ചിത്രത്തിലെ വേഷം.

ഷക്കീല അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഉര്‍വശി അവതരിപ്പിക്കാനിരുന്ന കഥാപാത്രമാണ് മലയാള ഗ്ലാമര്‍ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഈ നടിക്ക് ലഭിച്ചിരിക്കുന്നത്.

ഷക്കീല അവതരിപ്പിക്കുന്ന സിസ്റര്‍ മേരി മാഗ്ദലന്റ് എന്ന കഥാപാത്രമായി ഉര്‍വശി അഭിനയിക്കുന്നുവെന്നാണ് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നത്. ഉര്‍വശി രണ്ടാം വരവ് നടത്തുന്ന ചിത്രമെന്ന നിലയില്‍ അഭയതീരം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചിത്രത്തിലെ ഏതാനും സീനുകളില്‍ ഉര്‍വശി അഭിനയിച്ചിരുന്നതാണ്. പിന്നീട് ചിത്രീകരണം മുടങ്ങി. വീണ്ടും ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുമ്പോഴേക്കും ഉര്‍വശി സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന്റെ തിരക്കുകളിലായി കഴിഞ്ഞിരുന്നു. ഉര്‍വശിക്ക് തുടര്‍ന്ന് അഭിനയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പകരം ഷക്കീലയെ തേടുകയായിരുന്നു. ഏതായാലും ഉര്‍വശിക്കായി നിശ്ചയിച്ചിരുന്ന കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് ഷക്കീലക്ക് അഭിമാനിക്കാം.

ജഗദീഷ്, ജോസ് പ്രകാശ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെങ്ങുഴപണയില്‍ ഫിലിംസിന്റെ ബാനറില്‍ സ്നേബ കെ. ബോസാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X