മമ്മൂട്ടി വീണ്ടും കോമഡി ചെയ്യുന്നു
കോമഡി വേഷങ്ങള്‍ മമ്മൂട്ടിക്ക് മടുത്തിട്ടില്ല. രാജമാണിക്യവും തുറുപ്പുഗുലാനും പോത്തന്‍വാവയും പോലുള്ള വേഷങ്ങള്‍ ഇനിയും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാം.
2006ലെ മമ്മൂട്ടിയുടെ ഒരേയൊരു സൂപ്പര്‍ഹിറ്റ് തുറുപ്പുഗുലാന്‍ ആയിരുന്നു. ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത തുറുപ്പുഗുലാന്‍ കോമഡിയും ആക്ഷനും ചേര്‍ന്ന ഒരു കാര്‍ട്ടൂണ്‍ പരിവേഷമുള്ള ചിത്രമായിരുന്നു. ആരാധകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന തട്ടുപൊളിപ്പന്‍ കഥാപാത്രമായി മമ്മൂട്ടി കസറി. ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനവും കസറി.
തുറുപ്പുഗുലാന്‍ ടീമുമാണ് മമ്മൂട്ടി വീണ്ടും ഒന്നിക്കുകയാണ്. 2006ല്‍ മമ്മൂട്ടിയുടെ ഒരേയൊരു സൂപ്പര്‍ഹിറ്റിന്റെ സംവിധായകനായ ജോണി ആന്റണിക്ക് മമ്മൂട്ടി വീണ്ടും ഡേറ്റ് നല്‍കി കഴിഞ്ഞു.
മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ രണ്ടാമത്തെചിത്രത്തിന്റെ പേര് പട്ടണത്തില്‍ ഭൂതം എന്നാണ്. തുറുപ്പുഗുലാന് തിരക്കഥയെഴുതിയ ഉദയ്കൃഷ്ണ-സിബി കെ.തോമസ് ടീം തന്നെ ഈ ചിത്രത്തിനും രചന നിര്‍വഹിക്കുന്നു.
മമ്മൂട്ടിയുടെ പല ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്ന ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. മരയ്ക്കാര്‍ ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications