ഷക്കീല വീണ്ടും മലയാളത്തില്‍

By Staff

ഷക്കീല മലയാളത്തില്‍ ഒരു തരംഗമായിരുന്നപ്പോള്‍ വര്‍ഷത്തില്‍ ഇരുപതിലേറെ ഗ്ലാമര്‍ ചിത്രങ്ങളാണ് പുറത്തിറങ്ങിയിരുന്നത്. ആ തരംഗം അവസാനിക്കാറായതോടെ സൂപ്പര്‍താരങ്ങള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും മലയാളത്തില്‍ ഇനി അഭിനയിക്കാനില്ലെന്നും ഷക്കീല പ്രഖ്യാപിച്ചു.

പ്രഖ്യാപനങ്ങള്‍ മറന്ന് ഷക്കീല വീണ്ടും മലയാളത്തിലെത്തിയത് കന്യാസ്ത്രീയായി അഭിനയിക്കാനായിരുന്നു! ഉര്‍വശി അഭിനയിച്ചുതുടങ്ങിയ വേഷം അവര്‍ പിന്‍മാറിയതോടെ ഷക്കീലക്കാണ് സംവിധായകന്‍ വച്ചുനീട്ടിയത്. കന്യാസ്ത്രീ വേഷം ധരിച്ച ഷക്കീലയുടെ സ്റില്ലുകള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് ആ ചിത്രത്തെ കുറിച്ചൊന്നും കേട്ടില്ല.

ഇപ്പോള്‍ മലയാളത്തില്‍ അഭിനയിക്കാന്‍ ഷക്കീല വീണ്ടുമെത്തുകയാണ്. ചിത്രത്തിന്റെ പേര് ലൗ ഇന്‍ ബാങ്കോക്ക്. പഴയ മട്ടിലുള്ള ഒരു ഷക്കീല ചിത്രമല്ല ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. നായകന്‍ പുതുമുഖം വിജയ്. നായിക മുന്‍ മിസ് ഏഷ്യ ജനീഫര്‍ കൊത്തുവാള്‍. വിനയപ്രസാദ്, രാഹുല്‍ദേവ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ബാങ്കോക്കിലും ബാഗ്ലൂരിലുമായി ചിത്രീകരിക്കുന്ന പേര് ലൗ ഇന്‍ ബാങ്കോക്ക് യുവമനസുകളിലെ പ്രണയവികാരത്തിന്റെ കഥയാണ് പറയുന്നത്. റാഹത്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാഹുല്‍ കാരാപ്പുഴയാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X