ജഗദീഷ് നായകനാകുന്ന ഭര്‍ത്താവുദ്യോഗം
ജഗദീഷ് നായകനാകുന്ന ഭര്‍ത്താവുദ്യോഗം
ജനവരി 12, 2001
സുരേഷ് വിനു സംവിധാനം ചെയ്യുന്ന ഭര്‍ത്താവുദ്യോഗത്തില്‍ ജഗദീഷ് നായകനാകുന്നു. ഹാസ്യത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നായികയ്ക്കാണ് പ്രാധാന്യം. എന്നാല്‍ ഇതുവരെ നായികയാരെന്ന് നിര്‍ണയിച്ചിട്ടില്ല.
ജഗതി, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സാദിഖ്, എം.എസ്. തൃപ്പൂണിത്തുറ, ടോമി, നാരായണന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പറവൂര്‍ ഭരതന്‍, പല്ലിശ്ശേരി, കല്പന, മഞ്ജു എസ്. പിള്ള, പൊന്നമ്മ ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രതീക്ഷാ എന്റര്‍ടെയ്നേഴ്സിന്റെ ബാനറില്‍ കെ.കെ. ഇസ്മയില്‍ വാഴക്കാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജയും റിക്കാര്‍ഡിംഗും എറണാകുളം പൂജ സ്റുഡിയോയില്‍ നടന്നു. പി. സുരേഷ് കുമാറിന്റേതാണ് രചന. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം അനില്‍ നായര്‍. എഡിറ്റിംഗ് ജി. മുരളി.


Click it and Unblock the Notifications