twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ പുതുമുഖ വസന്തം

    By Staff
    |

    മലയാളത്തില്‍ പുതുമുഖ വസന്തം
    ജനവരി 12, 2002

    സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും യാതൊരു ഗ്യാരന്റിയും ഇല്ലാത്ത കാലത്ത് മലയാളത്തില്‍ ഇതാ ഒരു പുതുമുഖ തരംഗം. മലയാളത്തിലെ പ്രഗതത്ഭരായ നാല് സംവിധായകരാണ് തങ്ങളുടെ പുതിയ ചിത്രങ്ങളില്‍ പുതുമുഖങ്ങളെ പരീക്ഷിക്കുന്നത്.

    ഫാസില്‍, കമല്‍, രഞ്ജിത്ത്, വിനയന്‍ എന്നീ സംവിധായകരുടെ പുതിയ ചിത്രങ്ങളില്‍ പുതുമുഖങ്ങളാണ് നായകര്‍. നാല് ചിത്രങ്ങളിലും പ്രണയകഥയാണ് പ്രമേയം. മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരായ ഈ സംവിധായകര്‍ വ്യത്യസ്തമായ പ്രമേയങ്ങളും പുതിയ മുഖങ്ങളുമായി എത്തുമ്പോള്‍ ഒരു പക്ഷേ അത് ഒരു പുതിയ ട്രെന്റ് തന്നെ സൃഷ്ടിച്ചേക്കാം.

    ഫാസിലിന്റെ ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ഫഹദ് ആണ് നായകനാവുന്നത്. പുതിയ ചിത്രത്തിനായി ഒരു പുതുമുഖത്തെ തേടിയലഞ്ഞ ഫാസില്‍ ഒടുവില്‍ ആ മുഖം തന്റെ വീട്ടില്‍ തന്നെ കണ്ടെത്തുകയായിരുന്നു. നായികയെ അവതരിപ്പിക്കാനും ഫാസില്‍ തേടുന്നത് പുതുമുഖത്തെ തന്നെ.

    രാവണപ്രഭുവിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നന്ദനത്തില്‍ അന്തരിച്ച നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് ആണ് നായകന്‍. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുന്ന രഞ്ജിത്ത് ഈ ചിത്രത്തിലൂടെ ട്രാക്ക് മാറ്റിച്ചവിട്ടാന്‍ ശ്രമിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി വര്‍ഗം എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങിയ രഞ്ജിത്ത് ചിത്രത്തിന്റെ കഥ പൂര്‍ണമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നന്ദനം ചെയ്യാന്‍ തീരുമാനിച്ചത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

    വിനയന്റെ ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ രണ്ട് നടന്മാരാണ് അരങ്ങേറുന്നത്. ടിവി അവതാരകനായ ജയസൂര്യയും നടന്‍ സുകുമാരന്റെ മൂത്ത മകന്‍ ഇന്ദ്രജിത്തും. ഒരു ഊമകഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഊമപെണ്ണായി കാവ്യാമാധവനും. വില്ലന്‍ വേഷത്തിലാണ് ഇന്ദ്രജിത്ത് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

    മേഘമല്‍ഹാറിനു ശേഷം കാമ്പസ് പശ്ചാത്തലത്തില്‍ മറ്റൊരു പ്രണയകഥ പറയുന്ന കമലിന്റെ പുതിയ ചിത്രത്തിലും നായികാ നായകന്മാര്‍ പുതുമുഖങ്ങളാണ്. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ് കമല്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X