വിനയന്റെ ചിത്രത്തില്‍ പൃഥ്വിരാജ്, നവ്യ
വിനയന്റെ ചിത്രത്തില്‍ പൃഥ്വിരാജ്, നവ്യ
ജനവരി 12, 2003
കാട്ടുചെമ്പകത്തിന് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും നവ്യാ നായരും നായികമാരാവുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്നിവ പോലെ ഒരു നീണ്ട പേരാണ് പുതിയ ചിത്രത്തിനുമിട്ടിരിക്കുന്നത്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നാണ് ചിത്രത്തിന്റെ പേര്.
നന്ദനത്തിന് ശേഷം പൃഥ്വിരാജും നവ്യാ നായരും വിനയന്റെ ചിത്രത്തിലൂടെ വീണ്ടും കമിതാക്കളായി അഭിനയിക്കുകയാണ്. കാട്ടുചെമ്പകത്തിലൂടെ വിനയന്‍ പരിചയപ്പെടുത്തിയ അനൂപ് പുതിയ ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗതി ശ്രീകുമാര്‍, സായികുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വിനയന്‍ തന്നെ. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. കോലത്ത് ഫിലിംസിന്റെ ബാനറില്‍ തോമസ് ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications