മോഹന്‍ലാലിന്റെ കന്നഡ ചിത്രം മാര്‍ച്ചിലെത്തും
മോഹന്‍ലാലിന്റെ കന്നഡ ചിത്രം മാര്‍ച്ചിലെത്തും
ജനവരി 12, 2004
മോഹന്‍ലാലിന്റെ കന്നഡ ചിത്രമായ ലൗ മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായി.
ദുബായിലും ബാംഗ്ലൂരിലുമായാണ് ലൗ ചിത്രീകരിക്കുന്നത്. ദുബായിലെ ചിത്രീകരണം പൂര്‍ത്തിയായി. അവശേഷിക്കുന്ന ഏതാനും രംഗങ്ങളുടെ ചിത്രീകരണം ബാംഗ്ലൂരില്‍ നടക്കും.
എസ്. രാജേന്ദ്രബാബു സംവിധാനം ചെയ്യുന്ന ലൗ മോഹന്‍ലാലിന്റെ ആദ്യത്തെ കന്നഡ ചിത്രമാണ്. ഹിന്ദിയിലും തമിഴിലും പരീക്ഷണം നടത്തിയതിന് ശേഷമാണ് മോഹന്‍ലാല്‍ കന്നഡ സിനിമയില്‍ വേഷമിടുന്നത്.
കന്നഡയും മലയാളവുമൊക്കെ സംസാരിക്കുന്ന ദുബായിലെ ഒരു ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ കമിതാക്കളുടെ പ്രണയം സാക്ഷാത്കരിക്കാന്‍ തുണയാകുന്ന ഈ കഥാപാത്രം ചിത്രത്തിന്റെ കഥയില്‍ വഴിത്തിരിവുണ്ടാക്കുന്നു.
വാമനപുരം ബസ് റൂട്ടില്‍ അഭിനയിക്കുകയായിരുന്ന മോഹന്‍ലാല്‍ ആ ചിത്രം നിര്‍ത്തിവച്ചാണ് ലൗവിന്റെ ഷൂട്ടിംഗിനായി ദുബായിലേക്ക് തിരിച്ചത്. മോഹന്‍ലാലിന്റെ പ്രദര്‍ശനത്തിനെത്തുന്ന അടുത്ത മലയാള ചിത്രം വാമനപുരം ബസ് റൂട്ട് ആണ്.


Click it and Unblock the Notifications