ബിജു വര്‍ക്കിയുടെ ചന്ദ്രനിലേക്കൊരു വഴി

By Staff

ബിജു വര്‍ക്കിയുടെ ചന്ദ്രനിലേക്കൊരു വഴി
ജനവരി 12, 2005

മലയാളത്തിലെ യുവതാരങ്ങളായ ജിഷ്ണു, നിഷാന്ത് സാഗര്‍, മധുവാര്യര്‍, അരവിന്ദ് എന്നിവര്‍ ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ചന്ദ്രനിലേക്കൊരു വഴി.

നിഷാന്ത് സാഗറും മധുവാര്യരും അരവിന്ദും നേരത്തെ വാണ്ടഡ് എന്ന ചിത്രത്തില്‍ നായകരായി അഭിനയിച്ചിട്ടുണ്ട്. നെടുമുടി വേണു, ചാരുഹാസന്‍, ജഗതി ശ്രീകുമാര്‍, സുഹാസിനി എന്നീ പ്രമുഖതാരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ കണ്ണന്താനവും വേഷമിടുന്നുണ്ട്.

ദേവദാസി, ഫാന്റം പൈലി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബിജു വര്‍ക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. നവാഗതരായ സുരേഷ്, കെ. ജി. പ്രദീപ്, ബിജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിക്കുന്നു.

കേരളത്തിലെ മൂന്ന് ജീവകാരുണ്യസംഘടനകളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ ചിത്രമൊരുക്കുന്നതെന്നും ലാഭം ലക്ഷ്യമിട്ടല്ല ഈ ചിത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നതെന്നും ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X