സദ്ദാമായി സുരേഷ് ഗോപി
സദ്ദാം ഹുസൈന്‍ വധത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആചരിച്ച നാട്ടില്‍ സദ്ദാം എന്ന പേരിലൊരു ചിത്രം പുറത്തിറങ്ങിയാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. സുരേഷ് ഗോപിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സദ്ദാം എന്ന് പേര് നല്‍കിയതും അങ്ങനെയൊരു ശ്രദ്ധ നേടാനാവണം.
സദ്ദാം ഹുസൈനുമായി ചിത്രത്തിന്റെ കഥക്ക് നേരിട്ട് ബന്ധമൊന്നുമില്ല. ചിത്രത്തില്‍ സേവ്യര്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. അയാളെ ആളുകള്‍ വിളിക്കുന്നത് സദ്ദാം എന്നാണ്.
ഇത്തരമൊരു പേര് മുമ്പൊരു മമ്മൂട്ടി ചിത്രത്തിനും നല്‍കിയിരുന്നു- സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്ലര്‍. ആ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മാധവന്‍കുട്ടി എന്ന കഥാപാത്രത്തെ അയാള്‍ കേള്‍ക്കാതെ ആളുകള്‍ വിളിക്കുന്നത് ഹിറ്റ്ലര്‍ എന്നാണ്. ചിത്രത്തിന്റെ പേരും ഹിറ്റ്ലര്‍ എന്നായി.
ദിലീപിനെയും മമ്മൂട്ടിയെയും നായകരാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ജോണി ആന്റണി സുരേഷ് ഗോപിയുമായി ഒന്നിക്കുന്നത് ആദ്യമായാണ്. ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെങ്കാശിപ്പട്ടണത്തിനു ശേഷം ലാലും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്.
നായികയെ തീരുമാനിച്ചിട്ടില്ല. കൊച്ചിന്‍ ഹനീഫ, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.


Click it and Unblock the Notifications











