മാമുക്കോയ വീണ്ടും നായകന്‍..!
മാമുക്കോയ വീണ്ടും നായകന്‍..!
ജനവരി 13, 2001
മാമുക്കോയ ഒരിക്കല്‍ വീരപ്പന്റെ വേഷം കെട്ടി ഒരു സിനിമയില്‍ നായകനായതാണല്ലോ... കോരപ്പന്‍ ദി ഗ്രേറ്റ്. പക്ഷെ ഈ കോഴിക്കോട്ടുകാരന്റെ ഭാഗ്യം തെളിഞ്ഞിരുന്നില്ലെന്നു തോന്നുന്നു.. ചിത്രം ഇപ്പോഴും പെട്ടിയില്‍ തന്നെ.
എന്തായാലും മാമുക്കായുടെ ഭാഗ്യം വീണ്ടും ഉദിച്ചിരിക്കുകയാണ്. സഹൃദയ മൂവീസിനു വേണ്ടി ജെയിംസ് കോഴിക്കോട് സംവിധാനം ചെയ്യുന്ന വെള്ളത്തിലാശാനില്‍ മാമുക്കോയയാണ് നായകന്‍.
ജനവരി അവസാനം ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രത്തിലെ മിക്ക താരങ്ങളും കോഴിക്കോട്ടു നിന്നുള്ളവരാണ്. കോഴിക്കോട് നാരായണന്‍ നായര്‍, കുഞ്ഞാണ്ടി, രാജന്‍ പാടൂര്‍, ജെയിസം, മഞ്ചേരി ചന്ദ്രന്‍, നെല്ലിക്കോട് പപ്പന്‍, സുധാകരന്‍ വിനോദ്, അബുസര്‍ക്കാര്‍, സോമന്‍, ഗംഗാധരന്‍, ശാന്താ ദേവി, പുഷ്പ കല്ലായ്, റാണി, ജിജിന, ശില്പ, സാന്ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കഥയും തിരക്കഥയും സംഭാഷണവും രാജന്‍ പാടൂര്‍ എഴുതുന്നു.


Click it and Unblock the Notifications