സുനില്‍ ചിത്രത്തില്‍ മുകേഷ് നായകന്‍
സുനില്‍ ചിത്രത്തില്‍ മുകേഷ് നായകന്‍
ജനവരി 13, 2002
ഗ്രാന്റ് മദറിനു ശേഷം സുനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകേഷ് നായകനാവുന്നു.
അന്‍സാര്‍ കലാഭാവന്‍ ആണ് തിരക്കഥ രചിക്കുന്നത്. സുനിലിന്റെ ഹിറ്റ് ചിത്രമായ മാനത്തെ കൊട്ടാരത്തിന്റെ തിരക്കഥ അന്‍സര്‍ കലാഭവന്റേതായിരുന്നു. ഇരുവരും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുകയാണ്.
കഥ കിഷോര്‍ കുന്നുകരയുടേതാണ്. സുധാംശുവിന്റെ ഗാനങ്ങള്‍ക്ക് അനില്‍ സംഗീതം പകരുന്നു. ക്യാമറ ആര്‍. എച്ച്. അശോക്.
സ്റാര്‍ ടാക്കീസിന് വേണ്ടി ഹാഷിതഗിരി, ഹുസൈന്‍ (ബഹറിന്‍) എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നായികയുെം മറ്റ് താരങ്ങളെയും തീരുമാനിച്ചുവരുന്നു.


Click it and Unblock the Notifications











