യൂത്ത് ഫെസ്റിവലില്‍ മധുവാര്യര്‍
യൂത്ത് ഫെസ്റിവലില്‍ മധുവാര്യര്‍
ജനവരി 13, 2004
ജോസ് തോമസ് സംവിധാനം ചെയ്യുന്ന യൂത്ത് ഫെസ്റിവലില്‍ ഇരട്ടനായകരായി സിദ്ധാര്‍ഥും മധുവാര്യരും അഭിനയിക്കുന്നു.
ജിഷ്ണുവാണ് ചിത്രത്തിലെ ഇരട്ടനായകരില്‍ ഒരാളെന്നാണ് നേരത്തെ അനൗണ്‍സ് ചെയ്തിരുന്നത്. ജിഷ്ണുവിന് പകരമാണ് മഞ്ജുവാര്യരുടെ സഹോദരനായ മധുവാര്യര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
മധു വാര്യരുടെ മൂന്നാമത്തെ ചിത്രമാണിത്. മോഹന്‍ സംവിധാനം ചെയ്ത കാമ്പസില്‍ നായകനായി അരങ്ങേറിയ മധു വാര്യര്‍ അനില്‍ ബാബുവിന്റെ പറയാം എന്ന ചിത്രത്തിലും ഇരട്ടനായകരില്‍ ഒരാളാണ്.
ഭാവനയും മീനാക്ഷിയുമാണ് യൂത്ത് ഫെസ്റിവലിലെ നായികമാര്‍. എം. എ. വേണുവിന്റെ കാക്കക്കറുമ്പനില്‍ സിദ്ധാര്‍ഥിന്റെ നായികയായണ് മീനാക്ഷി മലയാളത്തിലെത്തിയത്.
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സി. ഐ. പോള്‍, കൊച്ചുപ്രേമന്‍, കുഞ്ചന്‍, ശോഭാ മോഹന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വി. സി. അശോകിന്റേതാണ് രചന.
ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മവും തൃശൂര്‍ രവി സ്റുഡിയോവില്‍ നടന്നു. ഷൂട്ടിംഗ് ഫിബ്രവരി ഒന്നിന് ദുബായില്‍ ആരംഭിക്കും. കൊടൈക്കനാല്‍, മെര്‍ക്കാറ, തൃശൂര്‍ എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍. വിഷ്വല്‍സ് ഡ്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications