കൊച്ചിരാജാവിന് രംഭ രാജ്ഞി

By Staff

കൊച്ചിരാജാവിന് രംഭ രാജ്ഞി
ജനവരി 13, 2005

ദിലീപിന്റെ പുതിയ ചിത്രമായ കൊച്ചിരാജാവിലെ നായികമാരിലൊരാള്‍ രംഭയാണ്. ആദ്യമായാണ് രംഭ ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കാവ്യാ മാധവനാണ് ചിത്രത്തിലെ മറ്റൊരു നായിക.

മയിലാട്ടത്തിന് ശേഷം രംഭ ദിലീപ് ചിത്രത്തിലൂടെ മലയാളത്തില്‍ വീണ്ടുമെത്തുകയാണ്. മയിലാട്ടത്തില്‍ ജയറാമിന്റെ നായികയായാണ് രംഭ അഭിനയിച്ചതെങ്കില്‍ അതിന് മുമ്പ് അഭിനയിച്ച മലയാള ചിത്രം മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലര്‍ ആയിരുന്നു. എല്ലാ ചിത്രങ്ങളും പ്രമുഖനടന്‍മാരുടേതാണ് എന്ന സവിശേഷതയുണ്ട്.

ഉണ്ണി എന്ന സൂര്യവര്‍മയാണ് കൊച്ചിരാജാവില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം. തമ്പുരാന്‍ മഠത്തിലെ ശ്രീമൂലം തിരുന്നാള്‍ ഈശ്വരവര്‍മ വലിയ കോയിത്തമ്പുരാന്റെ ചെറുമകനാണ് ഉണ്ണി. കൊച്ചുമകനെ ഉയര്‍ന്ന നിലയിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

ചില പ്രശ്നങ്ങള്‍ കാരണം ഉണ്ണിയുടെ പഠനം ഇടയ്ക്കുവച്ച് മുടങ്ങി. തന്റെ അച്ഛന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ ഉണ്ണി അവിടുത്തെ കോളജില്‍ ചേര്‍ന്ന് പഠനം പുനരാരംഭിച്ചു. പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ കഴിയാന്‍ ഉണ്ണി അവിടെ ശ്രമിച്ചു.

കാമ്പസിനെ അടക്കിഭരിക്കുന്ന സംഘങ്ങള്‍ക്കിടയില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കുകയാണ് അവന്‍ ചെയ്തത്. കാമ്പസിലെ ആകര്‍ഷണകേന്ദ്രമായ മീനാക്ഷിയുടെ പരിഹാസത്തിന് പലപ്പോഴും അവന്‍ വിധേയമായി. അപ്പോഴൊക്കെ പ്രതികരണശേഷി ഇല്ലാത്തവനെ പോലെ അവന് പെരുമാറേണ്ടിവന്നു.

എന്നാല്‍ ആ രീതി അവന് അധികനാള്‍ തുടരാനായില്ല. ചില പ്രശ്നങ്ങളില്‍ പെട്ട മീനാക്ഷിയെ രക്ഷിക്കാനായി അവന്‍ വീണ്ടും പഴയ ഉണ്ണിയായി. തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷഭരിതമായ സംഭവങ്ങളാണ് കൊച്ചിരാജാവ് പറയുന്നത്.

രംഭയാണ് മീനാക്ഷിയാവുന്നത്. ഉണ്ണിയുടെ മുത്തച്ഛനായ ശ്രീമൂലം തിരുന്നാള്‍ ഈശ്വരവര്‍മ വലിയ കോയിത്തമ്പുരാനായി ജഗതി ശ്രീകുമാര്‍ വേഷമിടുന്നു. മുരളി, റിയാസ്ഖാന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, മോഹന്‍ജോസ്, സാദിക്ക്, സുമിത്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സിഐഡി മൂസ സംവിധാനം ചെയ്ത ജോണി ആന്റണിയുടെ രണ്ടാമത്തെ ചിത്രമാണ് കൊച്ചിരാജാവ്. സിഐഡി മൂസ, വെട്ടം, റണ്‍വേ തുടങ്ങിയ ദിലീപ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഉദയ്കൃഷ്ണ-സിബി കെ. തോമസാണ് കൊച്ചിരാജാവിന് തിരക്കഥയൊരുക്കുന്നത്.

ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം സാലു ജോര്‍ജ്. അമിത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമിത് ആര്‍. മോഹന്‍ നിര്‍മിക്കുന്ന ചിത്രം ഷോഗണ്‍ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X