ദിലീപും കാവ്യയും ന്യൂസിലാന്റില്‍
ദിലീപും കാവ്യയും ന്യൂസിലാന്റില്‍
ജനവരി 13, 2006
ദിലീപിന്റെ ഭാഗ്യജോഡിയാണ് കാവ്യാ മാധവന്‍. ഇരുവരും ഒന്നിച്ച മിക്ക ചിത്രങ്ങളും ഹിറ്റായിട്ടുണ്ട്. ഇപ്പോള്‍ ജോഷിയുടെ ദിലീപ് ചിത്രം ലയണിലും കാവ്യാമാധവനാണ് നായികയാവുന്നത്.
ജോഷി ദിലീപിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത റണ്‍വേയിലും കാവ്യയായിരുന്നു നായിക. ഈ ചിത്രത്തിലെ ഒരു ഗാനരംഗം സിങ്കപ്പൂരിലാണ് ചിത്രീകരിച്ചത്. വിദേശത്തു വച്ച് ഗാനങ്ങള്‍ ചിത്രീകരിക്കുന്ന തമിഴ്, ഹിന്ദി സിനിമക്കാരുടെ രീതി പതുക്കെ മലയാളത്തിലേക്കും കടക്കുകയാണ്. ലയണിലെ ഗാനരംഗങ്ങളും വിദേശത്താണ് ചിത്രീകരിക്കുന്നത്.
ചിത്രത്തിലെ ഒരു സ്വപ്നരംഗത്തിലെ മധുവിധുവാണ് ഗാനത്തിന്റെ അകമ്പടിയോടെ വിദേശത്തു ചിത്രീകരിക്കുന്നത്. നവദമ്പതികളുടെ സ്വപ്നഭൂമിയായ ന്യൂസിലാന്റ് തന്നെ മധുവിധു രംഗങ്ങള്‍ക്കായി തിരഞ്ഞെടുത്തു. ഗാനരംഗ ചിത്രീകരണത്തിനായി ദിലീപും കാവ്യാമാധവനും ന്യൂസിലാന്റിലാണ് ഇപ്പോള്‍.


Click it and Unblock the Notifications