അഭിനയത്തിന്റെ പുതിയ ചക്രവാളം

By Staff

തന്റേതായ ശൈലി സൂക്ഷിക്കുന്ന ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ബാലു മഹേന്ദ്ര. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ചക്രവാളത്തില്‍ ജയറാമാണ് നായകന്‍. തമിഴിലും മലയാളത്തിലുമായി ഈ ചിത്രം ഒരുക്കിയിട്ടുണ്ട്.

ടൈപ്പ് വേഷങ്ങളില്‍ ഒതുങ്ങിപ്പോവുന്ന ജയറാമിന് ലഭിച്ചിരിക്കുന്ന മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ തലശേരി ബാലകൃഷ്ണന്‍. ഒരു സാഹിത്യകാരന്റെ വേഷമാണ് ജയറാമിന്. രമ്യാ കൃഷ്ണനും സരിതയുമാണ് നായികമാര്‍.

ഏറെ പ്രശസ്തനായ സാഹിത്യകാരനാണ് തലശേരി ബാലകൃഷ്ണന്‍. ബാലകൃഷ്ന്റെ കൃതികളെ ഏറെ ഇഷ്ടപ്പെടുന്നതിനൊപ്പം എഴുത്തുകാരനെയും സ്നേഹിക്കുന്ന യുവതിയാണ് പ്രിയതമ. ബാലകൃഷ്ണനെ സ്വന്തമാക്കാന്‍ അവള്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും ബാലകൃഷ്ണന്‍ ശാരി എന്ന മറ്റൊരു പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ട്. ആ തീവ്രമായ പ്രണയത്തിനിടയില്‍ പ്രിയതമക്ക് അയാളുടെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അയാളുടെ ജീവിതത്തെ മാറ്റിമറിച്ചു.

ഒരു യാത്രയ്ക്കിടെ ബാലകൃഷ്ണന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. അതുവഴി വന്ന പ്രിയതമ അയാളെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ബാലകൃഷ്ണനെ പ്രിയതമ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഒരു മുറിയില്‍ പൂട്ടിയിട്ടാണ് പ്രിയതമ ബാലകൃഷ്ണനെ ശുശ്രൂഷിച്ചത്. ബാലകൃഷ്ണന്‍ തന്റെ വീട്ടിലുണ്ടെന്ന കാര്യം ആരെയും അവള്‍ അറിയിച്ചില്ല. ബാലകൃഷ്ണന്റെ തിരോധാനം പത്രങ്ങളില്‍ വാര്‍ത്തകളായി നിറഞ്ഞു. ബാലകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ ശാരിയുടെ ഹൃദയം തകര്‍ന്നു.

ബാലകൃഷ്ണന്‍ മരിച്ചുവെന്ന് എല്ലാവരും കരുതിയ ഘട്ടത്തിലാണ് ഒരു വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചുവന്ന അയാളുടെ നോവല്‍ പുനരാരംഭിച്ചത്. ബാലകൃഷ്ണന്‍ എവിടെയെന്ന ചോദ്യം അതോടെ എല്ലാവരിലും ഉയര്‍ന്നു.

പ്രിയതമയായി സരിതയും ശാരിയായി രമ്യാ കൃഷ്ണനുമാണ് അഭിനയിക്കുന്നത്. ഇളയരാജ സംഗീതം നല്‍കിയ ഈ ചിത്രം പൂര്‍ണമായും ഊട്ടിയിലാണ് ചിത്രീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X