മോഹന്‍ലാലിന് യുഎസില്‍ നിന്നും നായിക
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ നായിക യുഎസില്‍ നിന്നും. യുഎസില്‍ താമസമാക്കിയ ഇന്ത്യക്കാരിയായ പാര്‍വതി മെല്‍ട്ടനാണ് മോഹന്‍ലാലിന്റെ നായികയാവുന്നത്.
മോഡലിംഗ് രംഗത്ത് പേരെടുത്തതിനു ശേഷം തെലുങ്ക് ചിത്രത്തിലൂടെയാണ് പാര്‍വതി മെല്‍ട്ടണ്‍ സിനിമയിലെത്തുന്നത്. സൂപ്പര്‍ഹിറ്റായി മാറിയ ഈ ചിത്രത്തിലൂടെ പാര്‍വതി മെല്‍ട്ടണ്‍ തെലുങ്കില്‍ തന്റെ സാന്നിധ്യമുറപ്പിച്ചു. തമിഴില്‍ നിന്നും ഈ നടിയെ തേടി അവസരങ്ങളെത്തുന്നുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹലോ എന്നാണ് പേരിട്ടിരിക്കുന്നത്.
തന്റെ ചിത്രങ്ങളില്‍ പ്രധാനമായും അന്യഭാഷാ നായികമാരെയാണ് മോഹന്‍ലാല്‍ പരിഗണിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ മഹാസമുദ്രം, ഫോട്ടോഗ്രാഫര്‍, വടക്കുംനാഥന്‍, കീര്‍ത്തിചക്ര എന്നീ ചിത്രങ്ങളില്‍ അന്യഭാഷയില്‍ നിന്നുള്ള നടിമാരാണ് നായികമാരായത്.


Click it and Unblock the Notifications