ശ്...സൈലന്‍സ് പ്ലീസ്..
കമലഹാസന്‍ നായകനായ പുഷ്പകവിമാനം പോലുള്ള നിശബ്ദ ചിത്രങ്ങള്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ചിട്ടുണ്ട്. കെ.പി.ശശി സംവിധാനം ചെയ്യുന്ന ശ്...സൈലന്‍സ് പ്ലീസ്.. നിശബ്ദചിത്രമെന്ന നിലയിലാണ് ശ്രദ്ധേയമാവുന്നത്.
നെയ്ത്തുകാരന്‍, പുലിജന്മം എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പ്രിയനന്ദനനാണ് ഈ ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. സി.കെ.ബാബു, മുനീറ സെന്‍, കെ.പി.മോഹന്‍, വിജയന്‍ വി.നായര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു കെമിക്കല്‍ ഫാക്ടറി മൂലമുണ്ടാകുന്ന മലിനീകരണവും അതുണ്ടാക്കുന്ന പ്രതിസന്ധിയും പ്രമേയമാക്കുന്ന ചിത്രം ആധുനിക ലോകത്തില്‍ മനുഷ്യന്‍ നേരിടേണ്ടി വരുന്ന വിപത്തുകളെ കുറിച്ചാണ് പറയുന്നത്. നമ്മുടെ സമകാലീന ലോകത്തിലെ കാപട്യങ്ങളെ സംവിധായകന്‍ നര്‍മത്തിലൂടെ വരച്ചുകാട്ടുന്നു.
ഇലയും മുളളും, ഏക് അലഗ് മോഡം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കെ.പി.ശശി സംവിധാനം ചെയ്ത ചിത്രമാണിത്.


Click it and Unblock the Notifications