twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഫ്ഗാനില്‍ ക്യാമറ വീണ്ടും കണ്ണ് തുറക്കുന്നു

    By Staff
    |

    അഫ്ഗാനില്‍ ക്യാമറ വീണ്ടും കണ്ണ് തുറക്കുന്നു
    ജനവരി 14, 2002

    10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും സിനിമ ഒരുങ്ങുന്നു. ദ സ്പെകുലേറ്റര്‍ എന്ന ചിത്രത്തോടെ അഫ്ഗാനിസ്ഥാനിലെ ചലച്ചിത്ര നിര്‍മാണ രംഗം വീണ്ടും സജീവമാവുകയാണ്.

    സിനിമാ നിര്‍മാണവും പ്രദര്‍ശനവും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇപ്പോള്‍ അധികാരത്തിലുള്ള വടക്കന്‍ സഖ്യ സര്‍ക്കാരാണ് ഈ നിരോധനം നീക്കിയത്.

    ഊഹക്കച്ചവടമാണ് ദ സ്പെകുലേറ്ററിന്റെ പ്രമേയം. അഫ്ഗാന്‍കാര്‍ക്ക് ഏറെ താത്പര്യമുള്ള മേഖലയാണ് ഊഹക്കച്ചവടം. സഈദ് ഫറൂക്ക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. പല പ്രമുഖ അഫ്ഗാനി നടന്മാരും ഈ ചിത്രത്തിലൂടെ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുകയാണ്.

    കഴിഞ്ഞ നവംബര്‍ 12 മുതലാണ് അഫ്ഗാനിസ്ഥാനില്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമെ, പഴയ അഫ്ഗാന്‍ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.

    1992ലാണ് അവസാനമായി അഫ്ഗാന്‍ ചിത്രം പുറത്തിറങ്ങിയത്. ദ സമ്മിറ്റ്എന്ന ചിത്രത്തിന്റെ പ്രമേയം റഷ്യയും മുജാഹിദീനുകളും തമ്മിലുണ്ടായ യുദ്ധമായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X