സംവിധാനരംഗത്തേക്ക് മറ്റൊരു ജോഡി കൂടി
സംവിധാനരംഗത്തേക്ക് മറ്റൊരു ജോഡി കൂടി
ജനവരി 14, 2006
മലയാളത്തില്‍ മറ്റൊരു സംവിധായക ജോഡി കൂടി. സിദ്ദിക്ക്ലാല്‍, അനില്‍ബാബു, അക്ബര്‍ജോസ് എന്നിവരെ പോലെ ഈ ജോഡിക്കും ഇഷ്ടം കോമഡിയാണ്. ഒരു വ്യത്യാസമുണ്ട്. കോമഡി സിനിമകളുടെ തിരക്കഥാകൃത്തുക്കളെന്ന നിലയില്‍ പേരെടുത്തതിനു ശേഷമാണ് ഇരുവരും സംവിധാനരംഗത്തെത്തുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് ജോഡി ഉദയ്കൃഷ്ണയും സിബി കെ.തോമസുമാണ് സംവിധാനരംഗത്തേക്ക് തിരിയുന്നത്. വര്‍ഷത്തില്‍ രണ്ടും മൂന്നും സിനിമകള്‍ക്ക് തിരക്കഥയെഴുതുന്ന തിരക്കുകള്‍ക്കിടയില്‍ നിന്നാണ് ഇരുവരും സംവിധാനത്തില്‍ കൈവയ്ക്കാന്‍ ഒരുങ്ങുന്നത്.
ദിലീപിന്റെ വിശ്വസ്തരായ തിരക്കഥാകൃത്തുക്കള്‍ എന്ന് പേരെടുത്തവരാണ് ഇരുവരും. സിഐഡി മൂസ, വെട്ടം, റണ്‍വേ, കൊച്ചിരാജാവ്, ലയണ്‍ തുടങ്ങിയ ഒരു പിടി ദിലീപ് ചിത്രങ്ങള്‍ക്ക് ഇരുവരും തിരക്കഥയെഴുതിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റുകളുടെ തിരക്കഥാകൃത്തുക്കള്‍ എന്ന് പേരെടുക്കാനും ഈ ജോഡിക്കു കഴിഞ്ഞിട്ടുണ്ട്.
സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തിരക്കഥാകൃത്തുക്കളുടെ കുപ്പായം അണിയുന്നത്. അതിനു ശേഷം ഇരുപതോളം ചിത്രങ്ങള്‍ക്ക് ഇവര്‍ തിരക്കഥയെഴുതി. ഇത്രയും ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചതിന്റെ അനുഭവത്തിലാണ് സംവിധായകരാവാമെന്ന് ഇരുവരും തീരുമാനിച്ചത്.


Click it and Unblock the Notifications