പിണക്കം മറന്ന് അവര്‍ ഒന്നിക്കുന്നു
ചിന്താമണി കൊലക്കേസിനു ശേഷം ഷാജി കൈലാസും സുരേഷ് ഗോപിയും പിണങ്ങിയെന്ന് വാര്‍ത്ത പരന്നിരുന്നു. സിനിമയുടെ വിജയത്തെ കുറിച്ചുള്ള അവകാശവാദങ്ങള്‍ ഏറിയപ്പോള്‍ ഈ ചിത്ത്രിന്റെ വിജയത്തില്‍ ആരാണ് ഏറ്റവും പ്രധാന പങ്ക് വഹിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമായി. അതോടെ ഇരുവരും പിണങ്ങി.
പക്ഷേ സിനിമയില്‍ ഉദയനാണ് താരത്തിലെ ഒരു കഥാപാത്രം പറയുന്നതു പോലെയാണ് കാര്യങ്ങള്‍- സിനിമയില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ല. പുതിയൊരു സിനിമക്കു വേണ്ടി പഴയ പിണക്കം മറക്കാന്‍ ഷാജി കൈലാസിനും സുരേഷ് ഗോപിക്കും മടിയില്ല.
ബാബാ കല്യാണിക്കു ശേഷം എസ്.എന്‍.സ്വാമി വീണ്ടും ഷാജി കൈലാസിന് വേണ്ടി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സുരേഷ് ഗോപി നായകനാവുകയാണ്. ചിത്രത്തിന്റെ പേര് ഒ പോസിറ്റീവ്.
ദി ട്രൂത്തിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഷാജി കൈലാസ് ചിത്രത്തിനു വേണ്ടി എസ്.എന്‍.സ്വാമി തിരക്കഥ രചിച്ചത്. ബാബാ കല്യാണിയുടെ വിജയം ഇരുവരെയും വീണ്ടും ഒരുമിപ്പിക്കുകയാണ്. സുരേഷ് ഗോപി നായകനായ ഒരു ചിത്രത്തിനു വേണ്ടി എസ്.എന്‍.സ്വാമി തിരക്കഥ രചിക്കുന്നത് ആദ്യമായാണ്.
ഉര്‍വശിയാണ് ചിത്രത്തിലെ നായിക. ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാഗ്യചിത്ര മൂവീസിന്റെ ബാനറില്‍ ഗോപനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications