നവോദയായുടെ ത്രീഡി ചിത്രം പ്രതാപ് പോത്തന്
നവോദയായുടെ ത്രീഡി ചിത്രം പ്രതാപ് പോത്തന്
ജനവരി 15, 2001
നവോദയ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ത്രീഡി ചിത്രം പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യും. നേരത്തെ മൈഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയാണ് ഈ ചിത്രം സംവിധാനം ചെയ്യാമെന്നേറ്റിരുന്നത്.
എന്നാല്‍ ജീവന്‍ ടിവിയുടെ പ്രവര്‍ത്തനങ്ങളില്‍ ജിജോ ഇതിനകം തന്നെ മുഴുകിക്കഴിഞ്ഞതിനാലാണ് പ്രതാപ് പോത്തന് ചിത്രം സംവിധാനം ചെയ്യാന്‍ അവസരം കൈവന്നത്.
നവോദയാ കുടുംബത്തിലെ ഇളമുറക്കാരനായ കുഞ്ചാക്കോ ബോബനാണ് ഈ ത്രീഡി ചിത്രത്തിലെ നായകന്‍. മറ്റ് താരങ്ങളെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.


Click it and Unblock the Notifications