ശ്രീകുമാരന്‍തമ്പിയുടെ മകന്‍ സംവിധായകന്‍
ശ്രീകുമാരന്‍തമ്പിയുടെ മകന്‍ സംവിധായകന്‍
ജനവരി 15, 2002
ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ മകന്‍ രാജ്കുമാര്‍ സംവിധായകനെന്ന നിലയില്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു. രാജ്കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രം ഹിറ്റ് ആയി കഴിഞ്ഞു.
സുഹൃത്ത് വിക്രത്തോടൊപ്പം ചേര്‍ന്നാണ് രാജ്കുമാര്‍ ചിത്രം സംവിധാനം ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം നവംബറിലാണ് റിലീസ് ചെയ്തത്.
പ്രിയദര്‍ശന്റെ സഹസംവിധായകനെന്ന നിലയില്‍ പ്രവര്‍ത്തിച്ചാണ് രാജ്കുമാര്‍ സംവിധാന രംഗത്ത് പരിചയം നേടിയത്. ചന്ദ്രലേഖ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രിയന്റെ സഹായിയായത്. തുടര്‍ന്ന് മേഘം, ഡോളി സജാ കേ രഖ്നാ, രാക്കിളിപ്പാട്ട് എന്നീ ചിത്രങ്ങളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
ക്യാമ്പസ് കഥ പറയുന്ന ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തില്‍ പുതുമുഖങ്ങളാണ് നായികാ നായകന്മാര്‍.
ചലച്ചിത്ര രംഗത്ത് രാജ്കുമാര്‍ കുട്ടിക്കാലത്തു തന്നെ അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ ബാലനടനായി അഭിനയിച്ചിട്ടുണ്ട് രാജ്കുമാര്‍. ശ്രീകുമാരന്‍തമ്പി സംവിധാനം ചെയ്ത ചന്ദ്രകാന്തത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മോഹിനിയാട്ടം, ഇരട്ടി മധുരം, ജീവിതം ഒരു ഗാനം, സ്വന്തമെന്ന പദം, അമ്മയ്ക്കൊരുമ്മ തുടങ്ങിയ പല ചിത്രങ്ങളിലും അഭിനയിച്ചു.


Click it and Unblock the Notifications