അനില്‍ ബാബുവിന്റെ കുസൃതിയില്‍ മണി
അനില്‍ ബാബുവിന്റെ കുസൃതിയില്‍ മണി
ജനവരി 15, 2003
വാല്‍ക്കണ്ണാടിയ്ക്ക് ശേഷം അനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലും കലാഭവന്‍ മണി നായകനാവുന്നു.
കുസൃതി എന്നാണ ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വാല്‍ക്കണ്ണാടിയിലേതു പോലെ ഒരു വ്യത്യസ്ത വേഷമാണ് കുസൃതിയിലും കലാഭവന്‍ മണി അവതരിപ്പിക്കുന്നത്.
വാല്‍ക്കണ്ണാടിയില്‍ ഒരു ഭ്രാന്തനായാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മണിയ്ക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചു. ആറ് ക്രിസ്മസ് ചിത്രങ്ങളോട് മത്സരിച്ചപ്പോള്‍ വൈകാരികമായ രംഗങ്ങളുടനീളമുള്ള വാല്‍ക്കണ്ണാടി ബോക്സോഫീസില്‍ മങ്ങിപ്പോയെങ്കിലും ചിത്രത്തിലെ കഥാപാത്രം മണിക്ക് ഗുണം ചെയ്തു. അനില്‍ ബാബുവിന്റെ പുതിയ ചിത്രത്തിലും ഈ വ്യത്യസ്തത മണി പ്രതീക്ഷിക്കുന്നു.
ഹരിശ്രീ അശോകന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയ പ്രമുഖ താരങ്ങളും കുസൃതിയില്‍ അഭിനയിക്കുന്നു. രാജന്‍ കിരിയത്തിന്റേതാണ് രചന. കൃപാ ഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണി ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications