സിബി മലയില്‍ ചിത്രത്തില്‍ വീണ്ടും ജയറാം
സിബി മലയില്‍ ചിത്രത്തില്‍ വീണ്ടും ജയറാം
ജനവരി 15, 2004
വ്യത്യസ്തമായ കുടുംബകഥ പറഞ്ഞ എന്റെ വീട്...അപ്പൂന്റേം.... എന്ന ചിത്രത്തിന് ശേഷം സിബി മലയിലും ജയറാമും വീണ്ടും ഒന്നിക്കുന്നു.
ജലോത്സവത്തിന് ശേഷം സിബി മലയില്‍ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല. സിബി മലയിലും ജയറാമും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.
മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യര്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യചിത്രമായ കാമ്പസ് സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ റിലീസായില്ലെങ്കിലും മധു വാര്യരെ തേടി അവസരങ്ങള്‍ എത്തുന്നുണ്ട്.
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ജയറാമും മകന്‍ കാളിദാസനും അഭിനയിച്ച സിബി മലയില്‍ ചിത്രം എന്റെ വീട്...അപ്പൂന്റേം.... ശരാശരി വിജയമായിരുന്നു. വ്യത്യസ്തമായ കുടുംബകഥയിലൂടെയാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത്.
ജയറാം നായകനായ ക്രിസ്തുമസ് ചിത്രം മനസിനക്കരെ മികച്ച വിജയം നേടിക്കഴിഞ്ഞു. വി. എം. വിനുവിന്റെ മയിലാട്ടം ആണ് ജയറാമിന്റെ ഉടന്‍ ഷൂട്ടിംഗ് തുടങ്ങുന്ന അടുത്ത മലയാള ചിത്രം.


Click it and Unblock the Notifications