twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആന കേന്ദ്രകഥാപാത്രമാവുന്ന ആന മയില്‍ ഒട്ടകം

    By Staff
    |

    ആന കേന്ദ്രകഥാപാത്രമാവുന്ന ആന മയില്‍ ഒട്ടകം
    ജനവരി 15, 2005

    ആന കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രമാണ് പി. ജി. വിശ്വംഭരന്‍ സംവിധാനം ചെയ്യുന്ന ആന മയില്‍ ഒട്ടകം.

    ആന കഥാപാത്രമായിവരുന്ന ഏതാനും ചിത്രങ്ങള്‍ ഇതിന് മുമ്പും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പട്ടാഭിഷേകം, സമ്മാനം, ഗജകേസരിയോഗം തുടങ്ങിയ ചിത്രങ്ങളില്‍ ആന കഥാപാത്രമായി വരുന്നുണ്ട്. ഗജകേസരിയോഗം സംവിധാനം ചെയ്തത് പി. ജി. വിശ്വംഭരന്‍ തന്നെയാണ്.

    ഒരു ഇടവേളക്ക് ശേഷം പി. ജി. വിശ്വംഭരന്‍ ഒരുക്കുന്ന ചിത്രമാണ് ആന മയില്‍ ഒട്ടകം. പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം ചിത്രങ്ങളൊന്നും ലഭിക്കാതിരുന്ന പി. ജി. വിശ്വംഭരന്‍ പുതിയ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

    ഐശ്വര്യയാണ് ചിത്രത്തില്‍ നായികയാവുന്നത്. ജഗതി ശ്രീകുമാര്‍, ടി. എസ്. രാജു, മാമുക്കോയ, സലിംകുമാര്‍, റിയാസ്, കൃഷ്ണ, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, കല്പന, പൊന്നമ്മ ബാബു, ലിസി ജോസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

    ഗോവര്‍ധന്റേതാണ് രചന. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാരം സംഗീതം നല്‍കുന്നു. പീജീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. ജി. ഗുരേഷാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X