ജയരാജിന്റെ ദൈവനാമത്തില്‍

By Staff

ജയരാജിന്റെ ദൈവനാമത്തില്‍
ജനവരി 15, 2005

ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദൈവനാമത്തില്‍. മകള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം ജയരാജ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തലശേരിയില്‍ ആരംഭിച്ചു.

പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനാവുന്നത്. അമ്മ-ഫിലിം ചേംബര്‍ വിവാദത്തില്‍ താരസംഘടനയ്ക്കെതിരായ നിലപാടെടുത്തതിനെ തുടര്‍ന്ന് പുതിയ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട പൃഥ്വിരാജ് ചെറിയ ഒരു ഇടവേളക്ക് ശേഷം അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദൈവനാമത്തില്‍. ഓണച്ചിത്രമായ സത്യത്തിന് ശേഷം ആറുമാസത്തിലേറെ ഒരു ചിത്രത്തിലും അഭിനയിക്കാന്‍ കഴിയാതിരുന്ന പൃഥ്വിരാജ് വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നത് ഈയിടെയാണ്. അപ്രഖ്യാപിത വിലക്കിനിടയിലും വിനയന്റെ അത്ഭുതദ്വീപിലാണ് പൃഥ്വിരാജിന് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അതിന് ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് ദൈവനാമത്തില്‍.

ഭാവനയാണ് ചിത്രത്തിലെ നായിക. സ്വപ്നക്കൂടില്‍ പൃഥ്വിരാജും ഭാവനയും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും നായികാനായകന്‍മാരാവുന്നത് ആദ്യമായാണ്. ഭാസി, രാധിക, സീനത്ത് നിമ്പൂര്‍, ശുഭ കൂത്തുപറമ്പ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

കച്ചവട സിനിമയുടെ ചേരുവകളില്ലാതെ ജയരാജ് ഒരുക്കുന്ന ഈ ചിത്രം സമാന്തര സിനിമാ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ക്ലിയര്‍ ഇമേജിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നതും ആര്യാടന്‍ ഷൗക്കത്ത് തന്നെ. ടി. വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം ആണ് ആര്യാടന്‍ ഷൗക്കത്ത് ഇതിന് മുമ്പ് തിരക്കഥയെഴുതി നിര്‍മിച്ച ചിത്രം.

കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് കൈതപ്രം വിശ്വനാഥാണ്. ഛായാഗ്രഹണം സണ്ണി ജോസഫ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X