twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന്റെ നോട്ടം മികച്ച കഥാപാത്രങ്ങളില്‍

    By Staff
    |

    ലാലിന്റെ നോട്ടം മികച്ച കഥാപാത്രങ്ങളില്‍
    ജനവരി 15, 2006

    നടനെന്ന നിലയിലുള്ള ഒരു തിരിച്ചുവരവാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ നടത്തിയത്. രണ്ട് സൂപ്പര്‍ഹിറ്റുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തതിനൊപ്പം അഭിനയമികവ് പുറത്തെടുക്കാനുള്ള സാധ്യതകള്‍ നല്‍കുന്ന വേഷങ്ങളും 2005ല്‍ മോഹന്‍ലാലിനെ തേടിയെത്തി.

    ഉദയനാണ് താരം എന്ന ചിത്രത്തിലൂടെയാണ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ തുടങ്ങിയത്. 2005ലെ ആദ്യത്ത സൂപ്പര്‍ഹിറ്റായിരുന്നു ആ ചിത്രം. ഒരു ഇടവേളക്കു ശേഷം മോഹന്‍ലാലിനെ വന്‍വിജയം അനുഗ്രഹിച്ചതിനൊപ്പം ഉദയന്‍ എന്ന ഭാഗ്യാന്വേഷിയായ സംവിധായകനായി മോഹന്‍ലാലിന്റെ മിതത്വം പൂണ്ട അഭിനയം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

    2005ല്‍ ജനവരിയില്‍ ഇറങ്ങിയ ഉദയനാണ് താരത്തില്‍ നിന്നും 2005 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ തന്മാത്രയിലേക്ക് എത്തിയപ്പോഴേക്കും അഭിനയമികവിന്റെ പുതിയ കാഴ്ചകള്‍ മോഹന്‍ലാല്‍ പ്രേക്ഷകന് പകരുകയായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് തന്മാത്രയിലെ രമേശനില്‍ കാണാന്‍ കഴിഞ്ഞത്.

    സിനിമകള്‍ ഹിറ്റാവുമോ എന്ന ചിന്തയ്ക്കപ്പുറം മികച്ച കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയാണ് മോഹന്‍ലാല്‍ കഴിഞ്ഞ വര്‍ഷം ചെയ്തത്. സൂപ്പര്‍താര പരിവേഷത്തിന്റെ വേലിക്കെട്ടുകളില്‍ നിന്ന് പുറത്തുവന്ന് നടനെന്ന നിലയിലുള്ള പുതിയ പരീക്ഷണങ്ങള്‍ക്ക് ലാല്‍ തയ്യാറായി. വീരനായകനായി തിമര്‍ത്താടുന്ന നരന്‍ പോലുള്ള ചിത്രങ്ങളുണ്ടായെങ്കിലും പൊതുവെ അത്തരമൊരു പരിവേഷത്തില്‍ നിന്ന് മോഹന്‍ലാല്‍ മുക്തനാവുന്ന കാഴ്ചയാണ് 2005ല്‍ കണ്ടത്. മികച്ച കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി ഈ വര്‍ഷവും മോഹന്‍ലാല്‍ തുടരുകയാണ്.

    2005ല്‍ ഉദയന്‍ എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തതയിലാണ് തുടങ്ങിയതെങ്കില്‍ ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ തുടക്കം തങ്കപ്പനാശാരിയിലാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഈ കഥാപാത്രം. മോഹന്‍ലാലിന്റെ പ്രതിഭയുടെ പുതിയ മുഖങ്ങളെ തുറന്നുകാട്ടാന്‍ ഉതകുന്ന, ഏറെ അഭിനയസാധ്യതയുള്ള മറ്റൊരു കഥാപാത്രമാണ് തങ്കപ്പാനാശാരി. മോഹന്‍ലാലിനായി സത്യന്‍ അന്തിക്കാട് ഒരുക്കിയിരിക്കുന്ന കഥാപാത്രം. രചനയില്‍ ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയിരിക്കുന്നതും സത്യന്‍ തന്നെ എന്ന സവിശേഷത കൂടിയുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X