നോണ്‍-ഫീച്ചര്‍ സിനിമാ സംവിധായകനും അവാര്‍ഡ്

By Staff

നോണ്‍-ഫീച്ചര്‍ സിനിമാ സംവിധായകനും അവാര്‍ഡ്
ജനവരി 16, 2001

ദില്ലി: അടുത്ത വര്‍ഷം മുതല്‍ നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ പെട്ട ചിത്രങ്ങളുടെ സംവിധായകനും ദേശീയ അവാര്‍ഡ് നല്‍കുന്നു. സ്വര്‍ണകമലവും 20,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.

ഇതോടെ മൂന്നു വിഭാഗങ്ങളിലായി നല്‍കുന്ന ദേശീയ അവാര്‍ഡുകളുടെ എണ്ണം 54 ആയി. ഫീച്ചറില്‍ 29ഉം നോണ്‍-ഫീച്ചറില്‍ 23ഉം സിനിമാസാഹിത്യത്തില്‍ രണ്ടും ദേശീയ അവാര്‍ഡുകളാണ് ഇനി ഉണ്ടാവുക. സ്വര്‍ണകമലത്തിനും രജത കമലത്തിനും പുറമെ 10,000 മുതല്‍ 50,000 രൂപ വരെയുള്ള പുരസ്കാരങ്ങള്‍ ഫീച്ചര്‍ വിഭാഗത്തിലും 10,000 മുതല്‍ 20,000 രൂപ വരെയുള്ള അവാര്‍ഡ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും നല്കും.

2000ത്തില്‍ ഇറങ്ങിയ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ഫിബ്രവരി 10നു മുമ്പ് ഇവ സമര്‍പ്പിച്ചിരിക്കണം. സിനിമാ വ്യവസായ സംഘടനകള്‍, സിബിഎഫ്സി ഓഫീസ്, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഓഫീസ്, വിവരസാങ്കേതിക വകുപ്പ്, പബ്ലിക് റിലേഷന്‍സ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എന്‍ട്രി ഫോമുകള്‍ ലഭിക്കും. കൂടാതെ ദില്ലിയിലെ ചലച്ചിത്രോത്സവ ഡയറക്ടറ്റേറ്റിന്റെ ഓഫീസിലുംhttp://mib.nic.in/dff/ വെബ്സൈറ്റില്‍ നിന്നും ഫോമുകള്‍ ലഭിക്കും.

ഇന്ത്യയിലെ ഏതെങ്കിലും ഭാഷയില്‍ ഇന്ത്യക്കാരന്‍ നിര്‍മ്മിച്ച 16എംഎം, 35എംഎം, സ്കോപ്പ് ചിത്രങ്ങള്‍ എന്നിവ അവാര്‍ഡിനായി പരിഗണിക്കപ്പെടും. ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി, ന്യൂസ് റീല്‍, നോണ്‍-ഫീച്ചര്‍, ഷോര്‍ട്ട് ഫിക്ഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം. എന്നാല്‍ ഫിലിം ഇന്‍സ്റിറ്റ്യൂട്ടുകള്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. റീമേക്കുകളും ഡബ് ചെയ്ത ചിത്രങ്ങളും അവാര്‍ഡിന് പരിഗണിക്കുകയില്ല. സിനിമകളെക്കുറിച്ചുള്ള നിരൂപണം, അവലോകനം, വിവിധ ലേഖനം തുടങ്ങിയവ മികച്ച സിനിമാസാഹിത്യത്തിനുള്ള വിഭാഗത്തിലേക്ക് സമര്‍പ്പിക്കാം.

സിനിമാരംഗത്ത് മികച്ച സംഭാവന നല്‍കിയവര്‍ക്കു നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും സിനിമാ അവാര്‍ഡുകളുടെ കൂടെ പ്രഖ്യാപിക്കും. ഈ അവാര്‍ഡിനര്‍ഹമായ വ്യക്തിയെ സര്‍ക്കാര്‍ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്. സ്വര്‍ണകമലവും ഷാളും ഒരു ലക്ഷം രൂപയും അടങ്ങിയതാണ് ഈ പുരസ്കാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X