ജോമോള്‍ വ്യാഴാഴ്ച വിവാഹിതയാകുന്നു
ജോമോള്‍ വ്യാഴാഴ്ച വിവാഹിതയാകുന്നു
ജനവരി 16, 2003
തിരുവനന്തപുരം : ചലച്ചിത്രാരം ജോമോള്‍ ജനവരി 16 വ്യാഴാഴ്ച വിവാഹിതയാകുന്നു. മുംബൈയില്‍ മര്‍ച്ചന്റ് നേവിയില്‍ എഞ്ചിനീയറായ ചന്ദ്രശേഖറാണ് വരന്‍.
ഒന്നര വര്‍ഷം മുമ്പാണ് ജോമോള്‍ ചന്ദ്രശേഖറുമായി ഇന്റര്‍നെറ്റിലൂടെ പരിചയപ്പെടുന്നത്. ഇന്റര്‍നെറ്റ് സൗഹൃദം ക്രമേണ പ്രണയമാവുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതം മൂളി.
തിരുവനന്തപുരത്ത് ഒരു ചടങ്ങിനിടയിലാണ് ആദ്യമായി ഇരുവരും കാണുന്നത്. ഒരു ആരാധകന്‍ എന്നു പറഞ്ഞാണ് അന്ന് ചന്ദ്രശേഖര്‍ തന്നെ പരിചയപ്പെട്ടതെന്ന് ജോമോള്‍ പറഞ്ഞു.
വിവാഹത്തിന് ശേഷം അഭിനയം തുടരില്ലെന്ന് ജോമോള്‍ പറഞ്ഞു.


Click it and Unblock the Notifications