ഷാജികൈലാസ്-മമ്മൂട്ടി വീണ്ടും
ഷാജികൈലാസ്-മമ്മൂട്ടി വീണ്ടും
ജനവരി 16, 2003
താണ്ഡവത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും സുരേഷ്ഗോപിയും ഒരുമിച്ച് അഭിനയിക്കുന്നത്. ഷാജി കൈലാസിന്റെ തന്നെ മമ്മൂട്ടി ചിത്രമായ ദി കിംഗിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്.
മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ചിത്രം ചെയ്യുന്നതും ഏറെ കാലത്തിന് ശേഷമാണ്. കിംഗാണ് അവസാനത്തെ ഷാജി-മമ്മൂട്ടി ചിത്രം. എഫ് ഐ ആറിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രമാണിത്.
സൗന്ദര്യയാണ് ചിത്രത്തിലെ നായിക. ക്രിസ്മസ് ചിത്രമായ യാത്രക്കാരുടെ ശ്രദ്ധയ്ക്കിലൂടെ മലയാളത്തില്‍ അരങ്ങേറിയ സൗന്ദര്യക്ക് മലയാളത്തില്‍ തിരക്കേറുകയാണ്. ചിത്രീകരണം നടന്നുവരുന്ന പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ കിളിച്ചുണ്ടന്‍മാമ്പഴത്തിലും സൗന്ദര്യയാണ് നായിക.
സംവിധായകന്‍ വിനയന്റേതാണ് കഥ. കവര്‍സ്റോറി, ശിവം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉണ്ണിക്കൃഷ്ണന്‍ ബി തിരക്കഥയും സംഭാഷണവും രചിക്കുന്നു.
ചിത്രത്തിന് പേരിട്ടിട്ടില്ല. ഷാജി കൈലാസിന്റെ തമിഴ്ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ജനവരി 15 ബുധനാഴ്ച ചിത്രത്തിന്റെ പൂജ നടന്നു.


Click it and Unblock the Notifications