ഇരട്ടനായകരുടെ കാലം
ഇരട്ടനായകരുടെ കാലം
ജനവരി 16, 2004
യുവനായകരുടെ ഒരു പുതിയ നിര അണിനിരന്നതോടെ മലയാള സിനിമയില്‍ പുതിയൊരു തരംഗവുമുണ്ടായി- ഇരട്ടനായക സിനിമകള്‍. രണ്ട് നായകന്‍മാരുള്ള ഒരു പിടി ചിത്രങ്ങളാണ് മലയാളത്തില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.
തുല്യപ്രാധാന്യമുള്ള രണ്ട് നായകന്‍മാരെ കേന്ദ്രകഥാപാത്രങ്ങളാക്കുന്ന ഇപ്പോഴത്തെ തരംഗത്തിന് തുടക്കമിട്ടതും സംവിധായകന്‍ കമല്‍ തന്നെ. പുതുമുഖങ്ങളായ സിദ്ധാര്‍ഥിനെയും ജിഷ്ണുവിനെയും നായകരാക്കി കമല്‍ ഒരുക്കിയ നമ്മള്‍ സൂപ്പര്‍ഹിറ്റായി. അതിന് ശേഷം ഒരുക്കിയ സ്വപ്നക്കൂടിലും ഇരട്ടനായകര്‍. കുഞ്ചാക്കോ ബോബനും പൃഥ്വിരാജിനുമൊപ്പം നായകരോളം പ്രാധാന്യമുള്ള വേഷത്തില്‍ ജയസൂര്യയും പ്രത്യക്ഷപ്പെട്ട സ്വപ്നക്കൂടും സൂപ്പര്‍ഹിറ്റ്.
രണ്ട് നടന്മാര്‍ നായകരായി പ്രത്യക്ഷപ്പെടുന്ന- എല്ലാ ചിത്രത്തിലും മലയാളത്തിലെ യുവതാരങ്ങള്‍- ഒരു പിടി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. അനില്‍ ബാബുവിന്റെ പറയാം, ജോസ് തോമസിന്റെ ഫിഫ്റ്റി ഫിഫ്റ്റി, യൂത്ത് ഫെസ്റിവല്‍, ഐ. വി. ശശിയുടെ സിംഫണി, സനലിന്റെ ടു വീലര്‍, ജയപ്രകാശിന്റെ കൂട്, ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍, കമലിന്റെ പുതിയ ചിത്രം....എല്ലാറ്റിലും ഇരട്ടനായകര്‍ പ്രത്യക്ഷപ്പെടുന്നു.
അനില്‍ ബാബുവിന്റെ പറയാം എന്ന ചിത്രത്തില്‍ ജിഷ്ണുവും മധുവാര്യരുമാണ് നായകര്‍. ഐ. വി. ശശിയുടെ സിംഫണിയില്‍ പുതുമുഖം ശിവയും റിയാസ് ഖാനും നായകരാവുന്നു.
ജോസ് തോമസിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ഫിഫ്റ്റി ഫിഫ്റ്റിയില്‍ സഹോദരന്‍മാരായ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് നായകന്‍മാര്‍. ചിത്രീകരണം തുടങ്ങാന്‍ പോവുന്ന അടുത്ത ജോസ് തോമസ് ചിത്രത്തിലും രണ്ട് നായകന്‍മാരുണ്ട്- സിദ്ധാര്‍ഥും മധു വാര്യരും.
ചിത്രീകരണം പൂര്‍ത്തിയായ സനല്‍ സംവിധാനം ചെയ്ത ടു വീലറില്‍ ജിഷ്ണുവും ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയപ്രകാശിന്റെ കൂടില്‍ റിച്ചാര്‍ഡും അരവിന്ദും നായകന്‍മാരാവുന്നു.
ജയരാജിന്റെ ഫോര്‍ ദി പീപ്പിളില്‍ നായകന്‍മാരുടെ എണ്ണം രണ്ടിലേറെയാണ്. സ്വപ്നക്കൂടിന് ശേഷം കമല്‍ ഒരുക്കുന്ന ചിത്രത്തിലും രണ്ട് നായകന്‍മാരുണ്ട്- പൃഥ്വിരാജും ജിഷ്ണുവും.
രണ്ട് നായകരുണ്ടെങ്കിലും ഈ ചിത്രങ്ങളില്‍ മിക്കതിലും ഒരു നായിക മാത്രമേയുള്ളൂ. പ്രണയവും അടിപൊളി ഗാനങ്ങളുമായി ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന ഈ സിനിമകള്‍ യുവപ്രേക്ഷകരെ തന്നെയാണ് ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications