വിനീത് വീണ്ടും മലയാളത്തില്‍

By Staff

വിനീത് വീണ്ടും മലയാളത്തില്‍
ജനവരി 16, 2004

നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് മലയാളത്തില്‍ തിരിച്ചെത്തുന്നു. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചതിക്കാത്ത ചന്തു എന്ന ചിത്രമാണ് വിനീതിന് മലയാളത്തില്‍ തിരിച്ചുവരവിന് കളമൊരുക്കിയത്.

ജയസൂര്യ നായകനാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രമായ ചന്തുവിന്റെ സുഹൃത്തായ കൃഷ്ണനായാണ് വിനീത് അഭിനയിക്കുന്നത്. ഭാവനയും നവ്യാനായരുമാണ് ചിത്രത്തിലെ നായികമാര്‍.

തെങ്കാശിപ്പട്ടണം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തുമ്പോള്‍ വിനീതീന് ഏറെ പ്രതീക്ഷകളുണ്ട്. മലയാളത്തില്‍ അവസരങ്ങളില്ലാതായ വിനീത് തമിഴിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മഴവില്ല്, ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്നിവയാണ് വിനീത് മലയാളത്തില്‍ അഭിനയിച്ച ഒടുവിലത്തെ ചിത്രങ്ങള്‍. ഈ ചിത്രങ്ങളില്‍ ഇരട്ടനായകരില്‍ ഒരാളായി പ്രത്യക്ഷപ്പെട്ട വിനീതിന് പിന്നീട് മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

ഹരിഹരന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ വിനീതിന് ഫാസിലിന്റെ മാനത്തെ വെള്ളിത്തേര് പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ മുന്‍നിരയില്‍ തിളങ്ങിനില്‍ക്കാന്‍ വിനീതിന് കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X