കോളജ് കുമാരനായി മോഹന്‍ലാല്‍
കോളജ് കുമാരനായി മോഹന്‍ലാല്‍
ജനവരി 16, 2005
മോഹന്‍ലാല്‍ കോളജിലെ കുമാരനാവുന്നു. കോളജ് കുമാരനായി അഭിനയിക്കേണ്ട പ്രായമാണോ മോഹന്‍ലാലിന് എന്നാണ് ചോദ്യമെങ്കില്‍ തെറ്റി. കോളജിലെ കാന്റീന്‍ നടത്തിപ്പുകാരനായ കുമാരനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.
രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ഈ വ്യത്യസ്ത വേഷം. കോളജ് കുമാരന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന എല്ലാ ചേരുവകളുമുണ്ടെന്നാണ് അണിയറശില്പികള്‍ അവകാശപ്പടുന്നത്.
രാജസേനന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ആദ്യമായാണ്. സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. രേവതി കലാമന്ദിറിന് വേണ്ടി സുരേഷ്കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. വെട്ടത്തിന് ശേഷം സുരേഷ്കുമാര്‍ നിര്‍മിക്കുന്ന ചിത്രമാണിത്.
വ്യത്യസ്തമായ വേഷങ്ങളാണ് പുതിയ സിനിമകളില്‍ മോഹന്‍ലാല്‍ തേടുന്നത്. ഡോ. എസ്. ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന സമുദ്രം എന്ന ചിത്രത്തില്‍ മുക്കുവനായി വേഷമിടുന്ന മോഹന്‍ലാല്‍ ചിത്രീകരണം നടന്നുവരുന്ന ഉദയനാണ് താരത്തില്‍ ഒരു സഹസംവിധായകന്റെ വേഷത്തിലാണ്.


Click it and Unblock the Notifications