മീരാ ജാസ്മിന്റെ സഹോദരിയും തമിഴിലേക്ക്
മീരാ ജാസ്മിന്റെ സഹോദരിയും തമിഴിലേക്ക്
ജനവരി 16, 2006
മലയാളത്തില്‍ ഒട്ടേറെ അവസരങ്ങളുളപ്പോഴാണ് മീര തമിഴിലെത്തി അവിടുത്തെ തിരക്കുള്ള നടിയായി മാറിയത്. ഇപ്പോഴിതാ മീരയുടെ സഹോദരിയും തമിഴിലെത്തുന്നു!
നേരത്തെ മലയാളത്തില്‍ ഓര്‍മ പോലുള്ള സീരിയലുകളില്‍ മീരയുടെ സഹോദരി ജെന്നി അഭിനയിച്ചിട്ടുണ്ട്. മീരയുമായി കുടുംബാംഗങ്ങള്‍ അകന്നതിനു ശേഷമാണ് ജെന്നി ടിവി സീരിയല്‍ രംഗത്തെത്തിയത്. ഇപ്പോള്‍ ടിവി സീരിയല്‍ രംഗത്തെ അനുഭവത്തിന്റെ പിന്‍ബലത്തില്‍ തമിഴ് സിനിമയിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് ജെന്നി.
ഇപ്പോള്‍ ദേവത എന്ന ടിവി സീരിയലില്‍ ജെന്നി അഭിനയിക്കുന്നുണ്ട്. നവാഗതനായ അഴകന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അഴകന്റെ ചിത്രത്തില്‍ ഗണേഷാണ് നായകന്‍.


Click it and Unblock the Notifications