അറബിക്കഥയില്‍ ശ്രീനിക്ക് ചൈനീസ് നായിക
ക്ലാസ്മേറ്റ്സിനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അറബിക്കഥ എന്ന് പേരിട്ടു. ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍.
ചാന്‍ഗ്ഷുമിന്‍ എന്ന ചൈനീസ് നായികയാണ് ചിത്രത്തില്‍. ഗള്‍ഫില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ഈ ചിത്രം വ്യത്യസ്തമായ പ്രമേയം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
ദുബായിലെ ലേബര്‍ ക്യാമ്പുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന അറബിക്കഥ ഗള്‍ഫിലെ പ്രവാസികളുടെ ജീവിതത്തിലേക്കാണ് ഉറ്റുനോക്കുന്നത്. ഗള്‍ഫ് മലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷമനോഭാവമുള്ള ഒരാളായാണ് ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്, സലിംകുമാര്‍, സംവൃതാ സുനില്‍ തുടങ്ങി പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറമാണ്. ഗ്രാമഫോണ്‍, ഫോര്‍ ദി പീപ്പിള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ രചിക്കുന്ന ചിത്രമാണിത്.
ഛായാഗ്രഹണം മനോജ് പിള്ള. അനില്‍ പാച്ചൂരാന്റെ ഗാനങ്ങള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു.


Click it and Unblock the Notifications











