അന്‍വറിന് വീണ്ടും മമ്മൂട്ടിയുടെ ഡേറ്റ്

By Staff

അന്‍വര്‍ റഷീദ് സ്വതന്ത്ര സംവിധായകനായത് അപ്രതീക്ഷിതമായാണ്. രഞ്ജിത്ത് ഏറ്റെടുത്ത മമ്മൂട്ടി ചിത്രത്തിന്റെ പ്രൊജക്ട് തീര്‍ത്തും നാടകീയമായി അന്‍വര്‍ റഷീദിന്റെ കൈയിലെത്തുകയായിരുന്നു. ജ്യോതിഷിയുടെ ഉപദേശപ്രകാരം പ്രൊജക്ടില്‍ നിന്നും രഞ്ജിത്ത് പിന്‍മാറിയപ്പോള്‍ അത് സംവിധാനം ചെയ്യാനേല്പിച്ചത് അന്‍വര്‍ റഷീദിനെ.

ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് മാത്രം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമായി മമ്മൂട്ടി ചിത്രം സംവിധാനം ചെയ്ത അന്‍വര്‍ റഷീദ് ഒരുക്കിയത് ഒരു മെഗാഹിറ്റായിരുന്നു. അതുവരെയുള്ള കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത ഒരു പണംവാരിപ്പടമായിരുന്നു അന്‍വര്‍ റഷീദ് ആദ്യമായി സംവിധാനം ചെയ്ത രാജമാണിക്യം.

രാജമാണിക്യത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യാനിരിക്കുന്നത് മോഹന്‍ലാല്‍ ചിത്രമാണ്. ഛോട്ടാ മുംബൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2007ലെ മോഹന്‍ലാലിന്റെ ആദ്യത്തെ പ്രൊജക്ടാണ്.

ഛോട്ടാ മുംബൈയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ അന്‍വറിന്റെ മൂന്നാമത്തെ ചിത്രത്തെ കുറിച്ച് ധാരണയായിക്കഴിഞ്ഞു. മമ്മൂട്ടിയാണ് വീണ്ടും അന്‍വറിന്റെ ചിത്രത്തില്‍ നായകനാവുന്നത്. ആദ്യചിത്രത്തില്‍ മമ്മൂട്ടി, രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍, മൂന്നാമത്തേതില്‍ വീണ്ടും മമ്മൂട്ടി....ബ്ലെസ്സിയെ പോലെ അന്‍വര്‍ റഷീദും സൂപ്പര്‍താരങ്ങളെ നായകന്‍മാരാക്കി തുടര്‍ച്ചയായി ചിത്രങ്ങള്‍ ഒരുക്കുകയാണ്.

ബെന്നി പി.നായരമ്പലമാണ് അന്‍വറിന്റെ മമ്മൂട്ടി ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. പോത്തന്‍വാവക്കു ശേഷം ഇത് രണ്ടാമത്തെ തവണയാണ് ബെന്നി പി.നായരമ്പലം മമ്മൂട്ടിക്കു വേണ്ടി രചന നടത്തുന്നത്. മരയ്ക്കാര്‍ ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X