പ്രിയദര്‍ശന്റെ ലാല്‍ ചിത്രം കാക്കക്കുയില്‍

By Staff

പ്രിയദര്‍ശന്റെ ലാല്‍ ചിത്രം കാക്കക്കുയില്‍
ജനവരി 17, 2001

ഏറെ കാലത്തിനു ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് കാക്കക്കുയില്‍. ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങിയ ഈ ചിത്രത്തില്‍ മുകേഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മുംബൈയില്‍ മോഡലായ ആന്‍സുവാണ് നായിക. ഇന്നസെന്റ്, ജഗതി, ജഗദീഷ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ ഹാസ്യതാരങ്ങളെല്ലാം ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ചേരുന്നുണ്ട്. നെടുമുടി വേണു, ടി.പി. മാധവന്‍, സുചിത്ര, സുകുമാരി, കവിയൂര്‍ പൊന്നമ്മ, മങ്കാമഹേഷ്, ശാലു മോഹന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഗള്‍ഫിലേക്കുള്ള യാത്രാമധ്യേ മുംബൈയിലെ ഒരു കൊട്ടാരത്തില്‍ ചെന്നു പെടുന്ന രണ്ടു യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ഒരിടവേളയ്ക്കു ശേഷം ചെയ്യുന്ന ഹാസ്യകഥാപാത്രമായിരിക്കും ഈ പ്രിയദര്‍ശന്‍ ചിത്രത്തില്‍.

കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് പ്രിയദര്‍ശന്‍ തന്നെ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ദിപന്‍ ചാറ്റര്‍ജി ഈണം നല്‍കുന്നു. സ്വര്‍ഗചിത്ര ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X