പച്ചക്കുതിരയില്‍ വാണിയും ദിവ്യയും
പച്ചക്കുതിരയില്‍ വാണിയും ദിവ്യയും
ജനവരി 17, 2002
സുഷീര്‍ സംവിധാനം ചെയ്യുന്ന പച്ചക്കുതിരയില്‍ വാണി വിശ്വനാഥും ദിവ്യ ഉണ്ണിയും നായികമാരാകുന്നു. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള കഥയാണ് ചിത്രത്തിന്റേത്.
മാടമ്പ് കുഞ്ഞുകുട്ടന്റേതാണ് തിരക്കഥ. പ്രകൃതിയും സംഗീതവും സമ്മേളിക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.
കലാഭവന്‍ മണി, ഇന്ദ്രന്‍സ്, ദേവന്‍, സ്ഫടികം ജോര്‍ജ്, സാജന്‍ പള്ളുരുത്തി, ലിസി ജോസ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് പ്രധാനതാരങ്ങള്‍.
എസ്. രമേശന്‍ നായരുടെയും അറുമുഖന്‍ വെങ്കിടങ്ങിന്റെയും വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍.
ടി. വി. എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി. വി. സുരേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











