വിജിതമ്പി ചിത്രത്തിന് പേരുദോഷം
വിജിതമ്പി ചിത്രത്തിന് പേരുദോഷം
ജനവരി 16, 2003
ചില ചിത്രങ്ങള്‍ക്ക് പേര് വലിയൊരു പ്രശ്നമാണ്. അങ്ങനെയൊരു പേരുദോഷ പ്രശ്നത്തിലാണ് വിജിതമ്പിയുടെ പുതിയ ചിത്രം.
പൃഥ്വിരാജും ഇന്ദ്രജിത്തും നായകന്മാരുകയും ഗീതു മോഹന്‍ദാസ് നായികയുമാവുന്ന പ്രണയകഥ പറയുന്ന പുതിയ ചിത്രത്തിന് നമ്മള്‍ തമ്മില്‍ എന്നാണ് ആദ്യം പേരിട്ടിരുന്നത്. അപ്പോഴാണ് കമല്‍ നമ്മള്‍ എന്ന ചിത്രവുമായി വരുന്നത്. പേരുസാദൃശ്യം കാരണം ചിത്രത്തിന് ഫിഫ്റ്റി ഫിഫ്റ്റി എന്ന് നാമകരണം ചെയ്തു.
പക്ഷേ ഫിഫ്റ്റി ഫിഫ്റ്റിയിലും ഉറച്ചുനില്‍ക്കാനാവില്ലെന്ന സ്ഥിതിയാണിപ്പോള്‍. ഇതേ പേരില്‍ മറ്റൊരു ചിത്രം ഇറങ്ങാന്‍ പോവുന്നു. അതാണെങ്കില്‍ ഷക്കീല ടൈപ്പ് ചിത്രവുമാണുതാനും. ഇതേ പേരുമായി മുന്നോട്ടുപോയാല്‍ ചിത്രത്തിന്റെ മാനം പോവും എന്ന പേടിയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ പിന്നണിക്കാര്‍.
ഏതായാലും പേര് മാറ്റാന്‍ തന്നെയാണ് തീരുമാനം. നമ്മള്‍ തമ്മില്‍ തന്നെ മതിയോ മറ്റൊരു പേര് കണ്ടെത്തണോ എന്നതിനെ കുറിച്ചൊന്നും തീരുമാനമായിട്ടില്ല.


Click it and Unblock the Notifications