ജോമോള്‍ വിവാഹിതയായി
ജോമോള്‍ വിവാഹിതയായി
ജനവരി 17, 2003
കോഴിക്കോട്: ചലച്ചിത്രതാരം ജോമോളുടെ ഇന്റര്‍നെറ്റ് പ്രണയം വിവാഹ സാഫല്യത്തിലെത്തി.
ജനവരി 16 വ്യാഴാഴ്ച ഗൂഡല്ലൂരില്‍ വെച്ച് ജോമോളും മുംബൈയില്‍ മര്‍ച്ചന്റ് നേവിയില്‍ എഞ്ചിനീയറായ ചന്ദ്രശേഖറും വിവാഹിതരായി. ഗൂഡല്ലൂരിലെ ചന്ദ്രശേഖറുടെ അമ്മാവന്‍ രാജേന്ദ്രന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കള്‍ മാത്രമേ പങ്കെടുത്തുള്ളൂ.
വിവാഹത്തോട് അനുബന്ധിച്ച് കോഴിക്കോട് ഹൈസണ്‍ ഹെറിറ്റേജില്‍ സല്‍ക്കാരം നടന്നു. ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ, സുധീഷ്, നന്ദു, ദിവ്യാ ഉണ്ണി എന്നിവര്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
വിവാഹത്തിന് ശേഷം അഭിനയം തുടരില്ലെന്ന് ജോമോള്‍ നേരത്തെ അറിയിച്ചിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് ജോമോള്‍ ചന്ദ്രശേഖറുമായി ഇന്റര്‍നെറ്റിലൂടെ പരിചയപ്പെടുന്നത്. ഇന്റര്‍നെറ്റ് സൗഹൃദം ക്രമേണ പ്രണയമാവുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതം മൂളി.


Click it and Unblock the Notifications