ഛോട്ടാ ദാദയായി ദിലീപ്
ഛോട്ടാ ദാദയായി ദിലീപ്
ജനവരി 17, 2004
സൂപ്പര്‍ഹിറ്റ് കോമഡി ചിത്രം കല്യാണരാമന്റെ വിജയശില്പികളായ ഷാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. പുലിവാല്‍ കല്യാണത്തിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് നായകനാവുന്നത്.
ഛോട്ടാ ദാദ എന്നാണ് ഷാഫി-ദിലീപ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.
വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ ഷാഫിയുടെ നാലാമത്തെ ചിത്രമാണ് ഛോട്ടാ ദാദ. ക്രിസ്തുമസിന് റിലീസ് ചെയ്ത ഷാഫി ചിത്രം പുലിവാല്‍ കല്യാണം വിജയം നേടി.
ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ദിലീപിന്റെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ സിഐഡി മൂസയുടെ തിരക്കഥ രചിച്ച ഉദയ്കൃഷ്ണ-സിബി കെ. തോമസാണ് ദിലീപ് അഭിനയിക്കുന്ന പ്രിയദര്‍ശന്‍, ജോഷി ചിത്രങ്ങള്‍ക്കും തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications