മുകേഷും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു
മുകേഷും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു
ജനവരി 17, 2004
നവാഗത സംവിധായകനായ ശ്രീകണ്ഠന്‍ ഒരിക്കുന്ന ചിത്രത്തില്‍ മുകേഷും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുകേഷും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല. തുളസീദാസിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീകണ്ഠന്‍ ഈ ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനാവുകയാണ്.
കസ്തൂരിമാന്‍, സ്വപ്നക്കൂട് എന്നീ ചിത്രങ്ങളുടെ വിജയത്തോടെ കുഞ്ചാക്കോ ബോബന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നായകവേഷവും ഉപനായകവേഷവുമായി മുകേഷിനും ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്.
ഹാസ്യപ്രധാനമായ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു.


Click it and Unblock the Notifications











